Posted On
date_range Updated On
date_range കിരീടാവകാശിയുടെ റോയല്‍ കോര്‍ട് മേധാവിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ റോയല്‍ കോര്‍ട് മേധാവി ശൈഖ് ഖലീഫ ബിന്‍ ദുഐജ് ബിന്‍ ഖലീഫ ആല്‍ഖലീഫയുമായി ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും ബഹ്റൈന്‍ താല്‍പര്യപ്പെടുന്നതായി ഖൈ് ദുഐജ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും പുരോഗതിക്കും വളര്‍ച്ചക്കും സഹകരണം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന് ബഹ്റൈന്‍ ഭരണകൂടം നല്‍കുന്ന പരിഗണനക്ക് അംബാസഡര്‍ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.