??????? ???????? ????? ???????? ????????????????????? ????????????? ????????? ???? ????? ????????? ???? ???? ???????? ???????????.

അറബ് ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മന്ത്രിസഭാ യോഗം 

മനാമ: മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഭീകരത ഉള്‍പ്പെടെയുള്ള വിവിധ സുരക്ഷാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ മോറിത്താനിയയില്‍ തുടങ്ങിയ 27ാമത് അറബ് ഉച്ചകോടി അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് മന്ത്രിസഭ വിശ്വാസം പ്രകടിപ്പിച്ചു. മ്യൂണികില്‍ നടന്ന ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ജര്‍മ്മന്‍ ജനതയുടെയും ഭരണകൂടത്തിന്‍െറയും ദു$ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രിസഭ അറിയിച്ചു. ഗുദൈബിയ പാലസില്‍ നടന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. 
മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമായി ടിക്കറ്റുകള്‍ നല്‍കിയതില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. പരാതികളോട് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ കൃത്യമായി പ്രതികരിക്കണം. ആശുപത്രിയിലെ ചികിത്സാപ്പിഴവുകള്‍ നിയന്ത്രിക്കണം. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടത്തെി നിയമനടപടി സ്വീകരിക്കണം. 
സര്‍ക്കാറിന്‍െറ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പുരോഗതിയില്‍ കാബിനറ്റ് സംതൃപ്തി രേഖപ്പെടുത്തി. മൊത്തം 135 ദേശീയ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 217 പദ്ധതികള്‍ നടപ്പാക്കി. എല്ലാ പദ്ധതികളും ആസൂത്രണം ചെയ്ത പ്രകാരം മുന്നോട്ട് നീങ്ങുന്നുണ്ട്. ബഹ്റൈനും മൊറോക്കോയും തമ്മിലുള്ള വ്യാപാരത്തില്‍ ഇരട്ട നികുതി ഒഴിവാക്കാനുള്ള കരടു നിയമഭേദഗതിക്ക് അംഗീകാരം നല്‍കി. ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. സ്പോര്‍ട്സ് ത്രൈമാസികക്ക് ¥ൈലസന്‍സ് അനുവദിക്കുന്ന കാര്യം വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സോഷ്യല്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട കരടു നിയമ ഭേദഗതി ശൂറാകൗണ്‍സിലിന്‍െറ പരിഗണനക്ക് മാറ്റി. കൗണ്‍സിലിന്‍െറ ആറ് നിര്‍ദേശങ്ങള്‍ പരിഗണനക്ക് വന്നു. മന്ത്രിതല നിയമ സമിതിയുടെ ശിപാര്‍ശ പ്രകാരം ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ബഹ്റൈന് പുറത്തുള്ള ധനകാര്യ ഇടപാടുകളെ കുറിച്ച് ദേശീയ അവബോധ പദ്ധതി, ചില ശാസ്ത്ര-പ്രൊഫഷണല്‍ യോഗ്യതകളുടെ പുനരവലോകനം, സ്കൂളുകളിലെ ഇലക്ടീവ് കോഴ്സുകള്‍, മുഹറഖ് ഗവര്‍ണറേറ്റില്‍ ഹാള്‍ നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് വന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.