??????? ??.????

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു

മനാമ: ബഹ്റൈനിലെ അല്‍ബ റൗണ്ട് എബൗട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഇടതുകൈക്ക് സാരമായി പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കൊല്ലം ചാത്തന്നൂര്‍ സ്വദേശി ടിറ്റോ എം.സാബു (28) തുടര്‍ ചികിത്സക്ക് സഹായം തേടുന്നു. അമ്മയും രണ്ട് ഇളയ സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്നു ടിറ്റോ. പിതാവ് ഒമ്പതു വര്‍ഷം മുമ്പ് മരണപ്പെട്ടു. റിഫയിലെ ഫുഡ്സ്റ്റഫ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ദിവസങ്ങളോളം സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടിറ്റോയെ, കമ്പനി അധികൃതരും, ‘പ്രതീക്ഷ’ ബഹ്റൈനും, സാമൂഹിക പ്രവര്‍ത്തകരും സഹായിച്ചു നാട്ടിലേക്ക്  വിദഗ്ധ ചികിത്സക്കായി അയക്കുകയായിരുന്നു. കയ്യിലെ ഞരമ്പ് മാറ്റി വെക്കലും, കയ്യെല്ല് കമ്പിയിട്ട് പിടിപ്പിക്കലുമൊക്കെയായി  ഇപ്പോള്‍ ചികിത്സക്കായി വലിയ ചെലവാണ് വരുന്നത്.  ദൈനംദിന കാര്യങ്ങള്‍ക്കുപോലും വകയില്ലാത്ത ടിറ്റോയുടെ കുടുംബത്തിന് ഇത് താങ്ങാനുള്ള ശേഷിയില്ല. ഏക അത്താണിയായ ടിറ്റോക്ക് സംഭവിച്ച ദുരിതത്തില്‍ പകച്ചു നില്‍ക്കുിന്ന കുടുംബം തുടര്‍ ചികിത്സക്കും മറ്റും നല്ലവരായ പ്രവാസികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ടിറ്റോയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  ടിറ്റോ എം.സാബു, A/C No: 12780100218166,  ഫെഡറല്‍ ബാങ്ക്, ചാത്തന്നൂര്‍, കൊല്ലം  കേരള- 691572, IFSC: FDRL0001278 എന്ന ബാങ്ക് നമ്പറിലേക്ക് പണം അയക്കാം. ഫോണ്‍: 0091 9746942116, 39552203.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.