Posted On
date_range Updated On
date_range ബഹ്റൈന്‍ തണുത്തു വിറക്കുന്നു
മനാമ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബഹ്റൈനില്‍ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. വീശിയടിക്കുന്ന കാറ്റ് തണുത്ത കാലാവസ്ഥയുടെ ആഘാതം വര്‍ധിപ്പിക്കുകയാണ്. ഗള്‍ഫിള്‍ പലയിടങ്ങളിലും കടുത്ത aൈശത്യമാണ് അനുഭവപ്പെടുന്നത്. സൗദിയില്‍ പല പ്രദേശങ്ങളിലൂം തണുപ്പ് മൈനസ് ഡിഗ്രി വരെ എത്തി. കുവൈത്തിലും നല്ല തണുപ്പാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 10 ഡിഗ്രിയും കൂടിയ ചൂട് 16 ഡിഗ്രിയുമായിരുന്നു. വരും ദിവസങ്ങളില്‍ ഇത് താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്.
തണുപ്പ് കൂടിയതോടെ ജാക്കറ്റുകള്‍, കമ്പിളിപ്പുതപ്പുകള്‍, ഹീറ്ററുകള്‍ എന്നിവക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ അധികരിച്ചിട്ടുണ്ട്. തണുപ്പ് വസ്ത്രങ്ങളുടെ സ്റ്റോക്കുള്ളവര്‍ക്ക് നല്ല കച്ചവടം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.