നിര്‍ദേശം ചര്‍ച്ചക്കെടുക്കുന്നത് മാറ്റി 

മനാമ: സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്ന 50 ശതമാനം പ്രവാസികളെ കരാര്‍ കാലാവധി കഴിയുന്ന മുറക്ക് പിരിച്ചുവിടാനുള്ള നിര്‍ദേശം ചര്‍ച്ചക്കെടുക്കുന്നത് പാര്‍ലമെന്‍റ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഭൂരിപക്ഷം അംഗങ്ങളുടെയും നിര്‍ദേശം പരിഗണിച്ചാണ് ഇത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. എം.പി.ജലാല്‍ കാദിമും മറ്റുനാലുപേരുമാണ് ഈ നിര്‍ദേശം അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. തൊഴില്‍രഹിതരായ ബഹ്റൈനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം അവതരിപ്പിച്ചത്. 
പൊതുമേഖലയില്‍ നിശ്ചിത യോഗ്യതയുള്ള ബഹ്റൈനികളെ നിയമിക്കണമെന്ന് ജലാല്‍ കാദിം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകളില്‍ 2,500 ഓളം പ്രവാസികളാണ് ജോലിചെയ്യുന്നത്. ഇവരുടെ അതേ യോഗ്യതയുള്ള ബഹ്റൈനികളുണ്ട്. 
അവര്‍ക്ക് നിയമനം നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് സര്‍ക്കാറിന്‍െറ ചെലവുകുറക്കുകയും ചെയ്യും. സ്വദേശി പൗരന് നിയമനം നല്‍കുന്നതിനേക്കാള്‍ നാലിരട്ടി ചെലവ് പ്രവാസിയെ നിയമിക്കുമ്പോള്‍ വരുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വീട്, വിമാനടിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയാണിത്. സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രവാസികള്‍ അവരുടെ കുടുംബത്തെയും കൊണ്ടുവരുന്നുണ്ടെങ്കില്‍, സര്‍ക്കാറിന്‍െറ ബാധ്യത വലിയ തോതില്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.