കടല്‍ കടന്ന് ആ സ്നേഹക്കാറ്റ് എത്തി;  ഇത്തവണ കാര്‍മിന്‍ മത്യാസിന് അരികില്‍

മനാമ: മംഗലാപുരം സ്വദേശിനി കാര്‍മിന്‍ മത്യാസിന് ഇതിലും നല്ളൊരു ക്രിസ്മസ് സമ്മാനം കിട്ടാനില്ല. അര നൂറ്റാണ്ടിലധികം മുമ്പ് താന്‍ മകനെ പോലെ നോക്കിയ ആ കുട്ടി അന്വേഷിച്ച് എത്തിയിരിക്കുന്നു. പഴയ ഓര്‍മകള്‍ അയവിറക്കുന്നു. 
വീടിന് മുന്നില്‍ തൂക്കിയ നക്ഷത്രങ്ങള്‍ക്ക് താഴെ നിന്ന് കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പ്രവാസത്തിന്‍െറ ബാക്കി പത്രമെന്നോണം ആ അമ്മയെ അന്വേഷിച്ച് കടല്‍ കടന്ന് സ്നേഹക്കാറ്റ് എത്തുകയായിരുന്നു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയായ  ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയാണ് ബാല്യത്തില്‍ തന്നെ മകനെ പോലെ കരുതി സ്നേഹം പകര്‍ന്നുനല്‍കിയത് കാര്‍മിന്‍ മത്യാസിന് അടുത്തേക്ക് എത്തിയത്. 
ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്ന ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് തന്‍െറ വീട്ടില്‍ 21 വര്‍ഷം ജോലി ചെയ്ത കൊല്ലം സ്വദേശിനി ലൈലയെ അവരുടെ വീട്ടിലത്തെി കണ്ടത് വാര്‍ത്തയായിരുന്നു. 
ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ യാത്ര ചെയ്ത് ആയയെ കാണാനത്തെിയത്. 1959 ജനുവരിയില്‍ 35ാം വയസ്സിലാണ് കാര്‍മിന്‍ മത്യാസ് ബഹ്റൈനിലേക്ക് എത്തുന്നത്. തന്‍െറ ജ്യേഷ്ഠന്‍ പരേതനായ അബ്ദുല്ലയുടെ ആയയായിരുന്നു ആദ്യം കാര്‍മിന്‍. പിന്നീട് തന്നെ നോക്കി. തനിക്ക് ശേഷം ഇളയ രണ്ട് സഹോദരിമാരുടെ ആയയും ഇവര്‍ തന്നെയായിരുന്നുവെന്ന് ശൈഖ് ഖാലിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. എന്നും ഓര്‍മിക്കുന്ന സ്നേഹവും കരുതലുമാണ് അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. ഇപ്പോഴും അവരുടെ സ്നേഹം ഞങ്ങള്‍ ഓര്‍ക്കാറുണ്ട്. 
ഇപ്പോള്‍ 93 വയസ്സുള്ള കാര്‍മിന്‍ മത്യാസിന് മികച്ച ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശൈഖ് ഖാലിദിന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന്‍െറ ഭാഗമായുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.