മനാമ: ‘പ്രവാചക ചര്യ സന്തുലിതമാണ്’ പ്രമേയത്തില്‍ ഫ്രന്‍റസ് ബഹ്റൈന്‍ നടത്തുന്ന കാമ്പയിനിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു.
കിഡ്സിന് കഥ പറച്ചില്‍, ഗാനം എന്നീ ഇനങ്ങളിലും സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം, ഗാനം, മലയാള പ്രസംഗം എന്നീ ഇനങ്ങളിലുമായിരുന്നു മല്‍സരങ്ങള്‍ നടന്നത്. കിഡ്സ് വിഭാഗത്തില്‍ ഫിന്‍ഷ ഫൈസല്‍, ശമ്മ അബ്ദുന്നാസര്‍, ആയിഷ മെഹ്നാസ് (കഥ പറച്ചില്‍) ശമ്മ അബ്ദുന്നാസര്‍,നാജിഹ റിയ, ആയിശ ശുഹൈബ് (ഗാനം), സബ് ജൂനിയറില്‍ നഫ്സ, സൈഹാന്‍ , ഹന ആയിഷ (ഖുര്‍ആന്‍ പാരായണം) ഷാരിഫ് ഫൈസല്‍, നൌബ ഷെറിന്‍, നദീം നൗഷാദ് (പ്രസംഗം) റീഹ , ഹന ആയിഷ, മുഹമ്മദ് ബഷീര്‍ (ഗാനം) ജൂനിയര്‍ വിഭാഗം: ഇഹ്സാന്‍ ഉസ്മാന്‍ ,സുമയ്യ, മുബഷിര്‍ അബ്ദുല്‍ മജീദ് (ഖുര്‍ആന്‍ പാരായണം), ഷദ ഷാജി, റിന്‍ഷ സൈനബ്, ഫാത്തിമ റിയ (പ്രസംഗം), മുബഷിര്‍ അബ്ദുല്‍ മജീദ്, അല്‍ഹിന ഗാനിയ, മുഹമംദ് ഫര്‍സീന്‍ (ഗാനം ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
‘പ്രവാചക ചര്യയുടെ കാലികത’ വിഷയത്തില്‍ യൂനുസ് സലീം മുഖ്യ പ്രഭാഷണം നടത്തി. ഫ്രന്‍റ്സ് എക്സിക്യുട്ടീവ് അംഗങ്ങളായ എം.എം സുബൈര്‍, ഖാലിദ് ചോലയില്‍, ജമീല ഇബ്രാഹീം, ബദ്റുദ്ദീന്‍, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ സമീര്‍, ഷിബു പത്തനംതിട്ട, സഹദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ പി.പി ജാസിര്‍ സ്വാഗതവും മദ്രസ അഡ്മിനിസ്ട്രേറ്റര്‍ എ.എം ഷാനവാസ് നന്ദിയും പറഞ്ഞു.
ഇഹ്സാന്‍ ഉസ്മാന്‍െറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിക്ക് ഖലീല്‍ റഹ്മാന്‍ സി.വി, ഇ.കെ സലീം, ഗഫൂര്‍ മൂക്കുതല, ജമീല ഇബ്രാഹിം, നജീബ, സക്കീന അബ്ബാസ്, ഷബീറ മൂസ, പി.വി ഷഹ്നാസ്, അബ്ദുല്‍ ഗഫൂര്‍ കുമരനല്ലൂര്‍, ടി.കെ ഫാജിസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.