മനാമ: ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് ഗാര്‍ഡിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ തടവുകാരനും സുഹൃത്തിനും തടവ്. 33 വയസ്സുള്ള ബഹ്റൈന്‍ സ്വദേശിയായ തടവുകാരനും മയക്കുമരുന്ന് വിതരണക്കാരനായ 29കാരനായ സുഹൃത്തിനും മൂന്ന് വര്‍ഷം വീതം തടവാണ് ശിക്ഷ വിധിച്ചത്.
20 വയസ്സുള്ള ജയില്‍ ഗാര്‍ഡിന് 18000 ദിനാറും പുതിയ കാറുമാണ് ജയിലിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് കൈക്കൂലിയായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ആദ്യം ഇത് സമ്മതിച്ച ഗാര്‍ഡ് തുടര്‍ന്ന് അധികൃതരുടെ രഹസ്യ ഓപറേഷനില്‍ പങ്കാളിയാകുകയായിരുന്നു. ഈസ്റ്റ് റിഫയില്‍ വെച്ച് 500 ദിനാറും മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് പൊതികളും വിതരണക്കാരന്‍ ഗാര്‍ഡിന് നല്‍കിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലി നല്‍കിയതിനും മയക്കുമരുന്ന് കടത്തിനും രണ്ട് പേരെയും ഹൈ ക്രിമിനല്‍ കോടതി കുറ്റക്കാരായി കണ്ടത്തെുകയും തടവിന് ശിക്ഷിക്കുകയുമായിരുന്നു.
തടവുകാരനെ കുറ്റമുക്തനാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജയില്‍ ഗാര്‍ഡിന് കൈക്കൂലി വാഗ്ദാനം ചെയ്യുകയും വലിയ തോതില്‍ മയക്കുമരുന്ന് തടവറക്കുള്ളിലേക്ക് കടത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ശക്തമായ തെളിവുകളുണ്ട്. ഗാര്‍ഡ് ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തടവുകാരനും ഗാര്‍ഡും തമ്മിലെ കരാര്‍ പ്രകാരം രണ്ട് മൊബെല്‍ ഫോണുകളും മയക്കുമരുന്ന് അടങ്ങിയ സിഗററ്റ് ബോക്സും 500 ദിനാറും കൈമാറുകയും ചെയ്തിട്ടുണ്ട്. ഹഷീഷ് വില്‍പനക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷിക്കപ്പെട്ട് ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന തടവുകാരന്‍ കള്ളക്കടത്തായി കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകളിലൂടെ ജയിലില്‍ മയക്കുമരുന്ന് വില്‍പന നടത്താനാണ് ശ്രമിച്ചത്. തടവുകാരന്‍ 1000 ദിനാറും സുഹൃത്ത് 500 ദിനാറും പിഴ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.