??? ???? ???.?? ???????????? ??.??.?.?? ??? ????? 2016??? ?????????? ??? ???? ??? ?????????????

യുവ കപ്പ്: യുവ കേരള ജേതാക്കള്‍

മനാമ: ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി യുവ കേരള എഫ്.സി സംഘടിപ്പിച്ച യു.ജി.ഐ.ബി യുവ കപ്പ് 2016ല്‍ യുവ കേരള ജേതാക്കളായി. ടൈബ്രേക്കറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സിയെ തോല്‍പിച്ചാണ് ആതിഥേയര്‍ ദാറുല്‍ ഷിഫ മെഡിക്കല്‍ സെന്‍റര്‍ വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയത്. കെ.എം.സി.സിക്ക് ഖാലിദ് സാദ് റണ്ണേഴ്സ് ട്രോഫി ലഭിച്ചു. 
ബഹ്റൈനിലെ മികച്ച 16 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റ് നാല് ദിവസമായി ബുസൈതീന്‍ ഗ്രൗണ്ടിലാണ് നടന്നത്. സെമി ഫൈനലില്‍ മനാമ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കെ.എം.സി.സിയും സ്പോര്‍ട്ടിങ് ഗോവയെ കീഴടക്കി യുവ കേരളയും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.  
പ്രതികൂല കാലാവസ്ഥക്കിടയിലും സംഗീതോപകരണങ്ങളും ആര്‍പ്പുവിളികളുമായി എത്തിയവരെ ആവേശത്തിലേറ്റിയാണ് ഫൈനല്‍ തുടങ്ങിയത്. 
യുവ കേരളയുടെയും കെ.എം.സി.സിയുടെയും താരങ്ങള്‍ ആവേശത്തോടെ കളിച്ചുവെങ്കിലും നിശ്ചിത 40 മിനിറ്റില്‍ ഇരു ഗോള്‍വലകളും ചലിച്ചില്ല. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ കെ.എം.സി.സി താരം ഫഹദിന്‍െറ ഷോട്ട് തടഞ്ഞ് യുവ കേരള ഗോളി അസ്ലം താരമായപ്പോള്‍ ട്രോഫി ആതിഥേയര്‍ സ്വന്തമാക്കി. 
കെ.എം.സി.സി താരങ്ങളായ ഫഹദ് ടോപ്സ്കോറര്‍ ആയപ്പോള്‍ സാദിഖ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍കീപ്പറായി യുവ കേരളയുടെ അസ്ലമും പ്രോമിസിങ് പ്ളേയറായി ബിഫ് എഫ്.സിയുടെ ഷഹ്സാദും തെരഞ്ഞെടുക്കപ്പെട്ടു.  ദാറുല്‍ ഷിഫ റാഫിള്‍ ഡ്രോ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാനവിതരണവും ദാറുല്‍ ഷിഫ മാനേജിങ് ഡയറക്ടര്‍ ഷമീര്‍, മാര്‍ക്കറ്റിങ് മാനേജര്‍ റജുല്‍, കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി. ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒ.ഐ.സി.സി പ്രസിഡന്‍റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ ഫരീദ ജ്വല്ലറി എം.ഡി റിയാസ് എന്നിവര്‍ നിര്‍വഹിച്ചു. 
യുവ കേരള പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി, വൈസ ്പ്രസിഡന്‍റ് ഫ്രാങ്കോഫ്രാന്‍സിസ്, സെക്രട്ടറി അന്‍സല്‍അസീസ്,  ട്രഷറര്‍ രഞ്ജിത്ത ്ചന്ദ്രന്‍, ടീംമാനേജര്‍ സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.