ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായം

മനാമ: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ സഹായഹസ്തം.

ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ്ഹിയെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാര്‍ അല്‍ ഖലീജ്’ എന്ന പത്രത്തിലെ വാര്‍ത്തയും പടവും കണ്ടാണ് പ്രധാനമന്ത്രിയുടെ മനസലിഞ്ഞത്.

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ദനാ മജ്ഹിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് എംബസി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

എത്ര തുകയാണ് നല്‍കിയതെന്ന കാര്യവും വ്യക്തമല്ല.ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞ് മകള്‍ക്കൊപ്പമാണ് ദനാ മജ്ഹി ഗ്രാമത്തിലേക്ക് നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.