മനാമ: രാജ്യത്തെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ രണ്ട് ദശലക്ഷം കവിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി. ഇത് ബ്രോഡ്ബാന്‍റ് കണക്ഷന്‍െറ കണക്കാണ്.
145ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വിവിധ സേവനദാതാക്കളില്‍ നിന്നുമാണ് ആളുകള്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നത്.
ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബഹ്റൈനിലെ ശരാശരി ബ്രോഡ്ബാന്‍റ് ഉപഭോക്താക്കളുടെ എണ്ണംവളരെ കൂടുതലാണ്. ഇന്‍റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂനിയന്‍െറ റിപ്പോര്‍ട് പ്രകാരം ബഹ്റൈനില്‍ ബ്രോഡ്ബാന്‍റ് നിരക്ക് വളരെ കുറവാണ്.
മറ്റ് രാജ്യങ്ങളില്‍ ആളോഹരി വരുമാനത്തിന്‍െറ അഞ്ചുശതമാനം ബ്രോഡ്ബാന്‍റ് കണക്ഷന് വേണ്ടി ചെലവഴിക്കേണ്ടിവരുമ്പോള്‍ ബഹ്റൈനില്‍ ഇത് രണ്ടുശതമാനം മാത്രമാണ്. 2015ല്‍ ബഹ്റൈന്‍ ടെലികോം മേഖലയില്‍ 49 ദശലക്ഷം ദിനാറിന്‍െറ നിക്ഷേപമാണുണ്ടായത്. കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ മൊത്തം 473 ദശലക്ഷം ദിനാറിന്‍െറ നിക്ഷേപമുണ്ടായി.
രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലയായി ടെലികോം രംഗം വികസിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.