മനാമ: ഈ വര്‍ഷം രാജ്യത്തെ 12 സ്കൂളുകളില്‍ കൂടി ഡിജിറ്റലൈസേഷന്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അഞ്ച് സ്കൂളുകളിലാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മൊത്തം 17 സ്കൂളുകളില്‍ ഇത് ഏര്‍പ്പെടുത്തുന്നതിനാണ് ഇപ്പോള്‍ തീരുമാനമെടുത്തത്.
കാലത്തിന്‍െറ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസമേഖല അഴിച്ചുപണിയുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ബഹ്റൈന്‍. ഇക്കാര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ദീര്‍ഘവീക്ഷണത്തിന്‍െറ പ്രതിഫലനമാണ് ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ വ്യാപനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളില്‍ സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് ഏര്‍പ്പെടുത്തുന്നത്.
ആരോഗ്യത്തിനൊപ്പം മാനവിക മൂല്യങ്ങള്‍ക്കും ദോഷകരമായതൊന്നും വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാറില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.