ബസുകള്‍ 24 വരെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ വഴി പോകില്ല

മനാമ: ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട് ബസുകള്‍ ഒക്ടോബര്‍ 24 വരെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ വഴിയുള്ള ശൈഖ് ഈസ അല്‍കബീര്‍ റോഡിലൂടെ സര്‍വീസ് നടത്തുകയില്ളെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.
പ്രസ്തുത റോഡ് അടച്ചിടുന്നതിനാല്‍ A1, A6 ബസുകള്‍ ഓള്‍ഡ് പാലസ് റോഡ് വഴിയായിരിക്കും ഈ ദിനങ്ങളില്‍ സര്‍വീസ് നടത്തുക. കൂടാതെ മനാമ ബസ് സ്റ്റേഷനിലേക്ക് നേരിട്ട് എത്തുകയും ചെയ്യും. 
ചില റൂട്ടുകളില്‍ ഒക്ടോബര്‍ 23 മുതല്‍ 27 വരെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റായ www.bahrainbus.bh സന്ദര്‍ശിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.