മനാമ: എച്ച് 1 എന്‍ 1 ബാധിച്ച് ബഹ്റൈനില്‍ ഒരാള്‍ പോലും മരണപ്പെട്ടിട്ടില്ളെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗം ചീഫ് ഫിസിഷ്യന്‍ ഡോ. മനാഫ് അല്‍ഖഹ്താനി പറഞ്ഞു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ എച്ച് 1 എന്‍ 1 രോഗികളുടെയും അവസ്ഥ വളരെയധികം മെച്ചപ്പെട്ടതായും അപകട നിലയിലുള്ള ഒരു രോഗിയുമില്ളെന്നും അദ്ദേഹം അറിയിച്ചു. രോഗം നിയന്ത്രണ വിധേയമാക്കാനും ജനങ്ങളില്‍ നിന്ന് ഭീതി ദൂരീകരിക്കാനും സാധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 20 വരെ 285 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുകയും 119 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ അവസ്ഥ സാധാരണ നിലയിലാണുള്ളത്. 14 പേരെ മാത്രമേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുള്ളൂ. ഇവരിലധികവും ഗര്‍ഭിണികളും കുട്ടികളുമാണ്. ചികിത്സക്ക് ശേഷം ഇവര്‍ക്കും ആശുപത്രി വിടാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന സമയമായതിനാല്‍ സംശയമുള്ള രോഗികളുടെയെല്ലാം സാമ്പിളെടുത്ത് പരിശോധിച്ചിരുന്നു. എച്ച് 1 എന്‍ 1നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചിരുന്നത്. രോഗം പകരുന്നതിനുള്ള മാര്‍ഗങ്ങള്‍ അടക്കുകയും ബോധവത്കരണത്തിലൂടെ പ്രതിരോധ വാക്സിനേഷന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ ഫലമായി അഞ്ച് ദിവസത്തിനുള്ളില്‍ 2800 പേര്‍ക്ക് ബി.ഡി.എഫ് ഹോസ്പിറ്റലില്‍ നിന്ന് മാത്രം പ്രതിരോധ വാക്സിനേഷന്‍ നല്‍കി. സംശയമുള്ള രോഗികളുടെ വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിന് ആരോഗ്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.