മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. ബഹ്റൈനിലെ വിവിധ രംഗങ്ങളിലുള്ളവര്‍ സംബന്ധിച്ച പരിപാടിയില്‍ വര്‍ത്തമാനകാല ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചക്ക് വിധേയമായി.
സമൂഹത്തില്‍ പരമത വിദ്വേഷവും തെറ്റിദ്ധാരണകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ളെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമാണ് പഠിപ്പിക്കുന്നത്. മതങ്ങളും ഇസങ്ങളുമൊക്കെ അന്യന്‍െറ വേദനകള്‍ പങ്കുവെക്കാനുള്ളതായിരിക്കണമെന്നും അവര്‍ പറഞ്ഞു. പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദ് മുഖ്യാതിഥിയായിരുന്നു. ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി ഓണം-ഈദ് സന്ദേശം നല്‍കി. ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഷെമിലി പി.ജോണ്‍,വൈസ് ചെയര്‍മാന്‍ ഇഖ്ബാല്‍, കെ.എം.സി.സി. സെക്രട്ടറി പി.വി. സിദ്ദീഖ് , സെന്‍റ് പോള്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഡോ.ടി.ടി. സക്കറിയ, ഷരീഫ്, എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, സുബൈര്‍ കണ്ണൂര്‍, പി.ടി. നാരായണന്‍, ഐ.വൈ.സി.സി. പ്രസിഡന്‍റ് വിന്‍സു കൂത്തപ്പള്ളി, അല്‍ അന്‍സാര്‍ പ്രതിനിധി റഷീദ് മാഹി, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി.സലിം, ചെമ്പല്‍ ജലാല്‍, റഫീഖ് അബ്ദുല്ല,ഒ.ഐ.സി.സി.ഗ്ളോബല്‍ കമ്മിറ്റി അംഗം വി.കെ.സെയ്ദാലി,എഫ്.എം. ഫൈസല്‍, സിംസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. അസീല്‍ അബ്ദുല്‍ റഹ്മാന്‍, ആര്‍.പവിത്രന്‍, ജാഫര്‍ മൈദാനി, ബഷീര്‍ അമ്പലായി, നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി, ജ്യോതിഷ്, കമാല്‍ മുഹിയുദ്ദീന്‍, സലാം കേച്ചേരി, ദിനേഷ് കുറ്റിയില്‍, ബാജി ഓടംവേലി, രാജു ഇരിങ്ങല്‍, സുധി പുത്തന്‍വേലിക്കര, സുഹൈല്‍ മേലടി, എ.സി.എ.ബക്കര്‍, സലാം മമ്പാട്ടുമൂല, റോബിന്‍ അബ്രഹാം, അംബിക മോഹന്‍, നൗഷാദ് അമ്മാനത്ത്, ഫൈസല്‍ എടപ്പാള്‍, ഇ.വി.രാജീവന്‍, സി.കെ അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ് കുറ്റ്യാടി, നൂറുദ്ദീന്‍, ബിന്‍ഷാദ് പിണങ്ങോട്, എസ്.വി .ബഷീര്‍, സി.ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയില്‍ ഫ്രണ്ട്സ് വൈസ് പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.കെ. സലിം നന്ദിയും പറഞ്ഞു. ഫാജിസ് ‘ഖുര്‍ആനില്‍ നിന്നും’ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.