മനാമ: 12ാമത് ഇന്ത്യന്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ഥികളുടെ കലാവാസനകള്‍ മാറ്റുരക്കപ്പെട്ടു.ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും മികച്ച നിലവാരം പുലര്‍ത്തി. ചുവടുകളിലെ കൃത്യതയും താളഭംഗിയും നൃത്തവേദിയെ ശ്രദ്ധേയമാക്കി. കര്‍ണാകട സംഗീതത്തിലും പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘സി’, ‘ഡി’ ലെവലുകള്‍ക്കായി നടത്തിയ മൈമില്‍ വിവിധ സാമൂഹിക, നൈതിക,പാരിസ്ഥിതിക പ്രശ്നങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. ലളിതഗാന വേദിയില്‍ പലരും പാട്ടിന്‍െറ പാലാഴി തീര്‍ത്തു. അറബിക് നൃത്തത്തിലും കുട്ടികള്‍ സജീവമായി പങ്കെടുത്തു. ഇന്ന് വൈകീട്ട് ആറുമണിക്ക് ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലാണ് ഗ്രാന്‍റ് ഫിനാലെ. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് ഡയറക്ടര്‍ ശൈഖ ഹാല മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ്, ബഹ്റൈനി സിനിമ നിര്‍മ്മാതാവായ ബസം മുഹമ്മദ് അല്‍ തവാദി എന്നിവര്‍ സന്നിഹിതരാകും. 1,000ത്തോളം സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യും. ‘തരംഗ്’ എന്ന് പേരിട്ട ഫെസ്റ്റിവലില്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. പരിപാടികളില്‍ 3000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.