മനാമ: കൈറ്റ് സര്‍ഫിങില്‍ രണ്ടാമതും ലോക റെക്കോഡിടുകയെന്ന ലക്ഷ്യത്തോടെ ജര്‍മന്‍ വനിത തീവ്രപരിശീലനത്തില്‍. ബഹ്റൈനില്‍ താമസിക്കുന്ന ജര്‍മന്‍കാരി ആന്‍കി ബ്രാന്‍ഡറ്റാണ് 1500 കിലോമീറ്റര്‍ ദൂരം കൈറ്റ് സര്‍ഫിങ് നടത്തി ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങുന്നത്. ബഹ്റൈനില്‍ നിന്ന് യു.എ.ഇയിലത്തെി അവിടെ നിന്ന് ഒമാനിലേക്ക് സഞ്ചരിക്കുകയാണ് ലക്ഷ്യം. പാരച്യൂട്ടിന്‍െറ സഹായത്തോടെ കാറ്റിന്‍െറ ഗതിക്കനുസരിച്ച് കടലിലൂടെ സര്‍ഫിങ് ബോര്‍ഡില്‍ സഞ്ചരിക്കുന്ന വിനോദമാണ് കൈറ്റ് സര്‍ഫിങ് എന്നറിയപ്പെടുന്നത്.
ബഹ്റൈന് ചുറ്റും നിര്‍ത്താതെ 250 കിലോമീറ്റര്‍ കൈറ്റ് സര്‍ഫിങ് നടത്തിയതിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ച വനിതയാണ് ആന്‍കി ബ്രാന്‍ഡറ്റ്. 11 മണിക്കൂര്‍ 54 മിനുട്ടിലാണ് 30 കാരി കഴിഞ്ഞ മാര്‍ച്ചില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. അടുത്ത മാര്‍ച്ചില്‍ വീണ്ടും ലോക റെക്കോഡ് സ്ഥാപിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആന്‍കി ബ്രാന്‍ഡറ്റ്. ബഹ്റൈനില്‍ നിന്ന് യു.എ.ഇയിലേക്കുള്ള ദൂരം താണ്ടാന്‍ സാധിച്ചാല്‍ തന്നെ ഇവര്‍ പുതിയ റെക്കോഡിന് ഉടമയായി മാറും.
പുതിയ ശ്രമത്തില്‍ രാത്രിയും സര്‍ഫിങ് നടത്തേണ്ടിവരുമെന്നത് വെല്ലുവിളിയാണെന്ന് ഇവര്‍ പറയുന്നു. കാറ്റിന്‍െറ ഗതിയും കാലാവസ്ഥയും നിര്‍ണായകമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങളും അപകട ഭീഷണി ഉയര്‍ത്തും.
ആഴ്ചയില്‍ മൂന്നുദിവസം പരിശീലനത്തിലാണിപ്പോള്‍ ബ്രാന്‍ഡറ്റ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നാലാഴ്ച നീളുന്ന പരിശീലനവുമുണ്ടാകും.
സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന പണം വിങ്സ് ഫോര്‍ ലൈഫ് എന്ന സന്നദ്ധ സംഘടനക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.