കുട്ടൂസ മുണ്ടേരി
മനാമ: ഉബൈദ് ചങ്ങലീരിയുടെ സ്മരണാർഥം കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി 2024 പ്രഥമ കർമശ്രേഷ്ഠ അവാർഡ് കുട്ടൂസ മുണ്ടേരിക്ക് നൽകാൻ തീരുമാനിച്ചു. പാലക്കാട് ജില്ലയിൽ വിദ്യാർഥി യുവജനരംഗത്ത് തനതായ ശൈലിയിൽ നേത്രരംഗത്ത് മികവ് തെളിയിച്ച് പുതു തലമുറയെ മുസ്ലിം ലീഗിലേക്ക് അടുപ്പിച്ച മികച്ച സംഘാടകനും മാതൃകാ ഭരണാധികാരിയും പ്രഭാഷകനും പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനും മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല മുൻ പ്രസിഡന്റുമായിരുന്നു ഉബൈദ് ചങ്ങലീരി.
ബഹ്റൈൻ കെ.എം.സി.സിയുടെ വളർച്ചക്ക് കുട്ടൂസ മുണ്ടേരി നൽകിയ സേവനം മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് എട്ടിന് മനാമ ഉബൈദ് ചങ്ങലീരി നഗറിൽ (കെ.എം.സി.സി ഹാൾ) നടക്കുന്ന കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ഉണർവ് 24 പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എ. സമദ് അവാർഡ് സമ്മാനിക്കും. മുസ്ലിം ലീഗ് പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ എം.എ. സമദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. സംസ്ഥാന ജില്ല ഏരിയാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.