ഞായറാഴ്​ച വരെ സൗദിയിൽ ശക്തമായ മഴയ്​ക്ക്​ സാധ്യത

ജിദ്ദ: വെള്ളിയാഴ്​ച മുതൽ ഞായറാഴ്​ച്ച വരെ സൗദി അറേബ്യയിലെ ചില മേഖലകളിൽ ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഡിഫൻസ്​ ഡയറക്​ടറേറ്റി​ െൻറ മുന്നറിയിപ്പ്​. കാലാവസ്ഥാ വകുപ്പി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ സിവിൽ ഡിഫൻസി​െൻറ അറിയിപ്പ്​​. റിയാദ്​, മക്ക, അൽബാഹ, അസീർ, ജീസാൻ, ഹാഇൽ, ഖസീം, ഹൂദുദ്​ ശിമാലിയ, കിഴക്കൻ പ്രവിശ്യ എന്നീ ഭാഗങ്ങളിലാണ്​ മഴയുണ്ടാകുക.

ചിലയിടങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ട്​. മഴക്കുള്ള സാധ്യത തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്നും വെള്ളം കെട്ടിനിൽക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന്​ അകന്ന്​ നിൽക്കണമെന്നും​ സിവിൽ ഡിഫൻസ്​ ഡയറക്ടറേറ്റ്​ ആവശ്യപ്പെട്ടു. മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്​ച മുതൽ ഞായറാഴ്​ച വരെ ഇടിമിന്നലോട്​​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ മേലഖ സിവിൽ ഡിഫൻസ്​ ഡയറക്​ടറേറ്റും മുന്നറിപ്പ്​ നൽകി.

മേഖലയുടെ പ്രത്യേകിച്ച്​ ഉയർന്ന പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്​ മഴക്ക്​ കൂടുതൽ ​സാധ്യത. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്നും കാലാവസ്ഥ, സിവിൽ ഡിഫൻസ്​ വകുപ്പുകളുടെ അറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ്​ വക്താവ്​ കേണൽ മുഹമ്മദ്​ ബിൻ ഉസ്​മാൻ അൽഖർനി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.