ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒരുക്കിയ ഇഫ്താർ സംഗമം

വിവിധ കൂട്ടായ്മകൾ ഇഫ്താർ സംഗമം നടത്തി

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമം

ദമ്മാം: ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമമൊരുക്കി. റെഡ് ടേബ്ൾ റെസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ പങ്കെടുത്തു. ഇഫ്താറിനുശേഷം കാസ്‌ക് പ്രസിഡൻറ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 16 ടീമുകളെ പങ്കെടുപ്പിച്ച് മേയ് 20ന് നടത്താൻ പോകുന്ന എട്ടാമത് കാസ്‌ക് ക്രിക്കറ്റ് ടൂർണമെൻറിന്റെ പ്രഖ്യാപനം സെക്രട്ടറി സുരേഷ് മഞ്ചക്കണ്ടി നടത്തി. കെ.വി. സുരേഷ്, ബഷീർ, ഷാജി ഹസ്സൻകുഞ്ഞു, ബാലു, ഹാരിസ് എന്നിവർ നേതൃത്വം നൽകി. അനിൽ കാനു നന്ദി പറഞ്ഞു.

പ​ട​വ് കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്

പ​ട​വ് കു​ടും​ബ​വേ​ദി ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. കു​ക്ക് മീ​ൽ റെ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ട​വ് പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ​സ​ലു​ൽ ഹ​ഖ്, ബ​ഷീ​ർ അ​മ്പ​ലാ​യി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, താ​രി​ഖ് ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം, റാ​സി​ൻ ഖാ​ൻ, അ​ഷ്റ​ഫ് വ​ട​ക​ര, ഹ​ക്കീം പാ​ല​ക്കാ​ട്, ഗ​ണേ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ബൈ​ജു മാ​ത്യു, ബ​ക്ക​ർ കേ​ച്ചേ​രി, ഹം​സ തൃ​ശൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ട​വ് സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി ന​ന്ദി പ​റ​ഞ്ഞു.

റിഫ സൗഹൃദസംഗമത്തിൽ ജമാൽ ഇരിങ്ങൽ മുഖ്യപ്രഭാഷണം നടത്തുന്നു

ഫ്രൻഡ്സ് റിഫ ഏരിയ സൗഹൃദ സംഗമം നടത്തി

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്‍ററുമായി സഹകരിച്ച് സൗഹൃദ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. വിവിധ മതവിശ്വാസികളും വ്യത്യസ്ത ആശയാദർശങ്ങൾ അനുസരിച്ചു ജീവിക്കുന്നവരും ഒരുമിച്ചിരിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം വേദികൾ ഈ കാലത്ത് ഏറെ അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്‍റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. ദിശ സെന്‍റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമ്മദ് റഫീഖ് സ്വാഗതവും ആഷിഖ് എരുമേലി നന്ദിയും പറഞ്ഞു.

സക്കീർ ഹുസൈന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിന്റെ അവതാരകൻ യൂനുസ് രാജായിരുന്നു. സമീർ ഹസൻ, അബ്ദുൽ ജലീൽ മആമീർ, പി.എം. ബഷീർ, അബ്ദുൽസലാം, നാസർ, പി.എം. അഷ്‌റഫ്, ജുമൈൽ റഫീഖ്, ബുഷ്‌റ റഹീം, ഫാത്തിമ സ്വാലിഹ്, സഈദ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ത​ളി​പ്പ​റ​മ്പ്​ സി.​എ​ച്ച്​ സെൻറ​ർ ദു​ബൈ ചാ​പ്റ്റ​ർ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

തളിപ്പറമ്പ്​ സി.എച്ച്​ സെൻറർ സംഗമം

ദു​ബൈ: ത​ളി​പ്പ​റ​മ്പ്​ സി.​എ​ച്ച്​ സെ​ന്റ​ർ ദു​ബൈ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ മീ​റ്റും കെ.​എം.​സി.​സി ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ, പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി, അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ​യും ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ളു​​ടെ സം​ഗ​മ​വും ന​ട​ന്നു. എം.​കെ.​പി. മൊ​യ്തു എ​രി​പു​രം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ അ​പ്പാ​ർ​ട്ട്മെൻറ്സ് ഫ​ണ്ട് സ​മാ​ഹ​ര​ണം അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം എ​ൻ.​യു. ഉ​മ്മ​ർ കു​ട്ടി നി​ർ​വ​ഹി​ച്ചു. ബ്രോ​ഷ​ർ പ്ര​കാ​ശ​നം മു​ഹ​മ്മ​ദ​ലി ജീ​പാ​സി​ൽ​നി​ന്ന് അ​ബൂ​ബ​ക്ക​ർ ആ​ല​ക്കാ​ട് ഏ​റ്റു​വാ​ങ്ങി. ലൈ​ഫ് ടൈം ​മെം​ബ​ർ​ഷി​പ് സി​റാ​ജ് ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് ആ​ജ​ൽ ഗ്രൂ​പ് എം.​ഡി സി​റാ​ജ് ഏ​റ്റു​വാ​ങ്ങി. സ​മീ​ർ വേ​ങ്ങാ​ട്, ഷ​ജി​മി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി സി.​എ​ച്ച്​ സെൻറ​റി​നു​വേ​ണ്ടി സ്വ​രൂ​പി​ച്ച് ഫ​ണ്ട് പ​രി​പാ​ടി​യി​ൽ കൈ​മാ​റി. ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ടി.​പി. മ​ഹ്മൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ശ​രീ​ഫ് കു​ഞ്ഞി​മം​ഗ​ലം, അ​രി​യി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി, മ​ർ​സൂ​ക്ക് ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ. ​മൊ​യ്തു ച​പ്പാ​ര​പ്പ​ട​വ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​ദി​ഖ് കു​ഞ്ഞി​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ശ്ശേ​രി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഇ​മ്പി​ച്ചാ​ലി ഉ​സ്താ​ദി​ന് ന​ൽ​കി ഉ​ദ്​​ഘ​ട​നം ചെ​യ്യു​ന്നു

ഇ​ഫ്താ​ർ വി​രു​ന്നും കി​റ്റ്​ വി​ത​ര​ണ​വും

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​നാ​വ് സ​മ​ദ് ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. 500ഓ​ളം നോ​മ്പ് തു​റ​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ ഏ​രി​യ മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്തു. ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി പാ​പ്പി​നി​ശ്ശേ​രി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഇ​മ്പി​ച്ചാ​ലി ഉ​സ്താ​ദി​ന് ന​ൽ​കി ഉ​ദ്​​ഘ​ട​നം നി​ർ​വ​ഹി​ച്ചു. സി​നാ​വ്, സ​മ​ദ് ഷ​ൻ, മ​ഹോ​ത് എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.


Tags:    
News Summary - Various groups held Iftar gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.