കൊച്ചി ഉൾപ്പെടെ 33 സ്ഥലങ്ങളിലേക്ക്​ സൗദി എയർലൈൻസ്​ സർവിസ്​ നവംബർ മുതൽ

റിയാദ്​: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച വിദേശ സർവിസുകൾ സൗദി എയർലൈൻസ്​ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറിൽ സർവിസ്​ പുനരാരംഭിക്കുക എന്ന്​ സൗദി എയർലൈൻസ്​ അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സർവിസ്​. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സർവിസുണ്ടാവും. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ്​ 33 സ്ഥലങ്ങളിലേക്ക്​ സർവിസ്​. തിരിച്ചും ജിദ്ദയിലേക്ക്​ മാത്രമായിരിക്കും സർവിസ്​. 

ഏഷ്യയിൽ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്​ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവിസ്​ നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട്​ വിമാനത്താവളങ്ങളിലേക്ക്​ സർവിസുണ്ട്​. ആഫ്രിക്കയിൽ ആറ് സ്ഥലങ്ങളിലേക്കും സർവിസ്​ നടത്തും. കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക്​ അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവിസെന്നും അറിയിപ്പിൽ പറയുന്നു. ​

അതെസമയം ഇന്ത്യയിൽ വിദേശ വാണിജ്യ വിമാന സർവിസിന്​ ഇനിയും പൂർണാനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത ഇനിയും വരാനുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.