2017ലെ ക്വീൻസ് അവാർഡ് വേളയിൽ ബക്കിങ്ഹാം കൊട്ടാരത്തിൽവെച്ച് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന എം.എ. യൂസുഫലി
Posted On
date_range Updated On
date_range പ്രൗഢമായ വ്യക്തിത്വം -എം.എ. യൂസുഫലി
ദുബൈ: പ്രൗഢമായ വ്യക്തിത്വംകൊണ്ട് ലോക ശ്രദ്ധയാർജിച്ച വ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. വികസ്വര രാജ്യങ്ങളോടുള്ള കരുതലും ആഗോള നേതാക്കളുമായി, പ്രത്യേകിച്ചും ജി.സി.സി ഭരണാധികാരികളുമായുള്ള സൗഹാർദപരമായ ബന്ധവുംകൊണ്ട് ശ്രദ്ധേയയായിരുന്നു. 2017ലെ ക്വീൻസ് അവാർഡ് വേളയിൽ ബക്കിങ്ഹാം കൊട്ടാരത്തിൽവെച്ച് കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞിരുന്നു. എളിമയോടെയുള്ള അവരുടെ പെരുമാറ്റം ഇന്നും ഓർമയിലുണ്ട്. ലോകം ഒന്നടങ്കം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന യഥാർഥ രാഷ്ട്രതന്ത്രജ്ഞയെ ഈ ലോകം എന്നെന്നും ഓർമയിൽ സൂക്ഷിക്കുമെന്നും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.