മുഹമ്മദ് അൽ ജബ്‌രി

മുഹമ്മദ് അൽ ജബ്‌രി അഥവാ സ്​നേഹത്തി​ന്‍റെ മധുരം

അറബിയും ഒട്ടകവും പിന്നെ ഈന്തപഴവും, പലതി​െൻറയും സങ്കലനമാണ്. ഇതിൽ സഹജീവി സ്നേഹവും ഉദാരതയും മുന്നിൽ നിൽക്കും. റാസൽഖൈമയിൽ കർഷക കുടുംബത്തിലെ മുതിർന്ന അംഗമാണ് യു.എ.ഇ പൗരനായ മുഹമ്മദ് അൽ ജബ്‌രി അതി​ന്‍റെയെല്ലാം ആൾരൂപവുമാണ്​.

ജബരിയുടെ തോട്ടത്തിൽ നിന്ന് വർഷന്തോറും വിളവെടുക്കുന്നത് 15,000 കിലോ ഗ്രാം ഈന്തപ്പഴം. വ്യത്യസ്​ത ഇനങ്ങളിലുള്ള ഏറെ ഗുണമേൻമയുള്ള ഈന്തപ്പഴത്തിന് വിപണിയിൽ ആവശ്യക്കാരേറെയുണ്ട്. പക്ഷെ, കച്ചവടത്തിലല്ല ആ വയോധിക​ന്‍റെ കണ്ണും മനസ്സും. ദാനധർമം എന്ന ലക്ഷ്യത്തിൽ കൃഷി ചെയ്യുന്ന ജബരിക്ക്‌ വിളവെടുപ്പ് കാലം ഈന്തപ്പഴം അർഹരായവരുടെ കൈയിലെത്തിക്കാനുള്ള പരിശ്രമങ്ങളുടേതാണ്.

പൂർവികരിൽ നിന്ന് വന്നു ചേർന്നതാണ് തോട്ടം. സഹജീവികൾക്ക് കൈയയച്ച സഹായം നൽകിയവർ ആയിരുന്നു ത​െൻറ പിതാവ് ഉൾപ്പെടെയുള്ളവർ. ത​െൻറ സദ്‌ പ്രവൃത്തിയുടെ പുണ്യം പൂർവികരിലുമെത്തണമെന്ന ആഗ്രഹം മാത്രം -മുഹമ്മദ് അൽ ജബരി പറയുന്നു. കൃഷി പരിചരണത്തിന് കൂട്ടായി നാല് തൊഴിലാളികളുണ്ട്. വരാന്ത്യങ്ങളിൽ മുടങ്ങാതെ തോട്ടത്തിലെത്തും. ഇന്ത്യയിൽ കേരളം, കർണാടക എന്നിവിടങ്ങളിലും മുഹമ്മദ് അൽ ജബരിയുടെ കാരുണ്യ ഹസ്​തം എത്തുന്നുണ്ട്. 

Tags:    
News Summary - mohammed al jabri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.