Posted On
date_range Updated On
date_range സന്ദർശക വിസയിൽ സൗദിയിലെത്തിയ ദിവസം മലയാളി മരിച്ചു
ജിസാൻ: സന്ദർശക വിസയിൽ സൗദിയിലെത്തിയ ദിവസം മലയാളി മരിച്ചു. മലപ്പുറം നീരോൽപാലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ഞായറാഴ്ച രാത്രി ജിസാനിൽ മരിച്ചത്. മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജിസാനിലെത്തി രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആയിശയാണ് ഭാര്യ. മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനൊപ്പം ജിസാൻ ഐ.സി.എഫ് നേതാക്കളായ സിറാജ് കുറ്റ്യാടി, അബ്ദുല്ല സുഹ്‍രി, മുഹമ്മദ് സ്വാലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റ്യാടി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.