ഡ്രോൺ ആക്രമണം: ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തം

ഫുജൈറ: ഡ്രോൺ ആക്രമണത്തിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമാക്കുന്നതിനായി സിവിൽ ഡിഫൻസിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പും ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപ്പടിത്തമുണ്ടായിരുന്നെങ്കിൽ സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടലിൽ നിയന്ത്രണ​വിധേയമാക്കാൻ കഴിഞ്ഞിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായുള്ള എല്ലാ മുൻകരുതലുകളും ഫലപ്രദമായി സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തിന്​ നേരെയുണ്ടാകുന്ന ഏത്​ വെല്ലുവിളികളേയും ശക്​തമായി നേരിടുമെന്നും ബന്ധ​പ്പെട്ട അതോറിറ്റികൾ വ്യക്​തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്ന്​ ജനങ്ങളോട്​ അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Drone attack: Fire breaks out in Fujairah oil industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.