Posted On
date_range Updated On
date_range കോവിഡ് വാക്സിൻ സൗദിയിൽ എല്ലാവർക്കും സൗജന്യം
റിയാദ്: കോവിഡ് വാക്സിൻ എത്തിയാൽ സൗദി അറേബ്യയിൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകൾക്കും പൂർണമായും സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരിയാണ് അറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ നൽകും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.