കുവൈത്തിൽ വ്യാഴാഴ്​ച കോവിഡ്​ മരണമില്ല, 701 പുതിയ കേസുകൾ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച കോവിഡ്​ മരണമില്ല. 701 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 74486 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​ച 648 പേർ ഉൾപ്പെടെ 66,099 പേർ രോഗമുക്​തി നേടി. രാജ്യത്തെ കോവിഡ്​ മരണം ഇതുവരെ 489 ആണ്​. 7898 പേരാണ്​ ചികിത്സയിലുള്ളത്​. 118 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4147 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

500 കുവൈത്തികൾക്കും 201 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 209 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 172 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 127 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 99 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 94 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.