റെക്കോഡ്​ ഭേദിച്ച്​ വീണ്ടും കോവിഡ്​ വ്യാപനം; 1409 കേസുകൾ കൂടി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ്​ കേസുകൾ റെക്കോർഡ്​ ഭേദിച്ച്​ വീണ്ടും മുകളിലേക്ക്​. തുടർച്ചയായ മൂന്നാം ദിവസമാണ്​ പ്രതിദിന കോവിഡ്​ പ്രതിസന്ധി തുടങ്ങിയതിന്​ ശേഷം ഏറ്റവും കൂടിയ നില രേഖപ്പെടുത്തിയത്​. തിങ്കളാഴ്​ച 1179 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തെങ്കിൽ ചൊവ്വാഴ്​ച ഇത്​ 1341 ആയി ഉയർന്നു. ബുധനാഴ്​ച വീണ്ടും ഉയർന്ന്​ 1409 ആയി. ഇത്​ മൂന്ന്​ സർവകാല റെക്കോഡ്​ ആണ്​.

ഇതുവരെ 1,94,781 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. അഞ്ച്​​​ മരണം റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ആകെ മരണം 1097 ആയി. 1077 പേർ കൂടി രോഗമുക്​തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ്​ മുക്​തരായത്​ 1,82,196 പേരാണ്​. ബാക്കി 11,488 പേർ ചികിത്സയിലാണ്​. 162 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ വർധിച്ചു.

10554 പേർക്കാണ്​ വൈറസ്​ പരിശോധന നടത്തിയത്​. ആകെ 18,11,181 പേർക്ക്​ വൈറസ്​ പരിശോധന നടത്തി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്​ചകളിൽ ഗണ്യമായ വർധനവുണ്ട്​. അതേസമയം, രോഗമുക്​തിയും ആയിരത്തിന്​ മുകളിൽ രേഖപ്പെടുത്തിയത്​ നേരിയ ആശ്വാസമായി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.