വെറും ആറാഴ്ച കൊണ്ട് പണിത ഈ കുഞ്ഞന്‍ വീടിനു വന്ന ചെലവ് എത്രയെന്നോ? വെറും നാലേ മുക്കാല്‍ ലക്ഷം രൂപ! 500 സ്ക്വയര്‍ഫീറ്റ് ആണ് ഈ കുഞ്ഞന്‍റെ വിസ്തൃതി.
വീടു നിര്‍മാണത്തിന്‍റെ ഓരോ ഇഞ്ചിലും തന്‍റേതായ മുദ്രണം സ്റ്റീവ് ആഗ്രഹിച്ചിരുന്നു. നിലമൊരുക്കല്‍ തൊട്ട് ചുവര്‍,വാതില്‍,ഷെല്‍ഫുകള്‍ എന്നിങ്ങനെ എല്ലാത്തിലും.
മണ്‍കുടങ്ങളുടെ അല്ളെങ്കില്‍ കുംഭഗോപുരങ്ങളുടെ രൂപത്തില്‍ ആണ് ഇതിലെ ഓരോ മുറികള്‍ തീര്‍ത്തിരിക്കുന്നത്.
മനോഹരമായി പുല്ലു മേഞ്ഞതാണ് പ്രധാന മുറിയുടെ മേല്‍പുര.
പ്രകൃതി ദത്തമായ തണുപ്പ് ഈ വീടിനകം കുളിരണിയിക്കുന്നു. മറ്റു രണ്ടു കുംഭങ്ങള്‍ക്കു മുകളില്‍ ഗ്ളാസിന്‍റെ മേല്‍കൂരയും.
ടെറാക്കോട്ട പെയ്ന്‍റിങ്,അതിനനുസൃതമായ ഇന്‍റീരിയര്‍ എല്ലാം ചേര്‍ന്ന് ചെമ്മണ്ണിന്‍റെ മണം പ്രസരിപ്പിക്കുന്ന പോലുള്ള മാന്തോപ്പിലെ ഈ വീട് അസ്സല്‍ ‘മാജിക്കല്‍ ഹോം’ തന്നെയാണ്. കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.