ഈ മൂന്ന്​ നില വീടിനെന്താ കുഴപ്പമെന്ന്​ അറിയണമെങ്കിൽ ഒന്നൂടെ സൂക്ഷിച്ച്​ നോക്കണം

റോഡരികിൽ ഗംഭീര ഡിസൈനിൽ മൂന്ന്​ നില വീട്​ പണിഞ്ഞു. പണിയൊക്കെ പൂർത്തിയാക്കി ബിൽഡർ വീട്​ കൈമാറിയ ശേഷമാണ്​ ഉടമക്ക്​ ആ അബദ്ധം മനസിലായത്​. ഇത്രയും വലിയ വീട്​ ഡിസൈൻ ചെയ്​ത്​ നൽകിയ ഡിസൈനറെയും അതനുസരിച്ച്​ പണി പൂർത്തിയാക്കിയ ബിൽഡറെയും ഇതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്ന ഉടമയെയും അന്വേഷിക്കുകയാണ്​ സോഷ്യൽ മീഡിയ.

ഇംഗ്ലണ്ടിലെ ​െഷയർഹാംപ്​റ്റനിൽ നിരനിയായി അഞ്ച് പുത്തൻ​ വീടുകൾ നിർമിച്ചു. അതും മൂന്ന്​ നിലയിൽ. അഞ്ചിനും ഒരേ ഡിസൈൻ, ഒരേ നിറം. ഒറ്റ പ്രസവത്തിൽ പിറന്ന കൺമണികളെ പോലെ തലയയുർത്തി നിൽക്കുകയാണ്​.


അങ്ങനെ അവസാനം ഗേറ്റും വെച്ചു. അപ്പോഴാണ്​ ഒരു വീടിന്​ എവിടെയോ എന്തോ തകരാർ​ ഉണ്ടെന്ന്​ ഉടമക്ക്​ മനസിലായത്​. പക്ഷെ അത്​ ചെറിയ തകരാറല്ലായിരുന്നു, ഒരു വലിയ പിഴ തന്നെയായിരുന്നു. ഒരു​ വീടിന്‍റെ കോമ്പൗണ്ടിൽ കടക്കണമെങ്കിൽ മതിൽ ചാടിക്കടക്കണം.



റോഡിന്​ സമീപം പ്രാദേശിക ഭരണകൂടം എന്നോ വെച്ച സൈൻ ബോർഡിന്​ പിന്നിലാണ്​ ഗേറ്റ്​ വെച്ചത്​. ഗേറ്റിന്‍റെ മ​ുക്കാൽ ഭാഗത്തോളം ​സൈൻബോർഡിന്​ പിന്നിലാ​യതോടെ വീടിന്‍റെ ഉള്ളിൽ പ്രവേശിക്കണമെങ്കിൽ ഞെങ്ങി ഞരുങ്ങി കയറണം. വീട്ടിലേക്കാവശ്യമായ ഒരു സാധനം വാങ്ങിയാൽ അത്​ ഉള്ളിലെത്തിക്കണമെങ്കിൽ ഏണിവെച്ച്​ മതിൽ ചാടണം.


വലിയൊരു മതിലുണ്ടായിട്ടും സൈൻ ബോർഡിന്​ പിന്നിൽ തന്നെ ഗേറ്റ്​ വെക്കാനുള്ള 'ബുദ്ധികേ​ന്ദ്രത്തെ' അന്വേഷിക്കുകയാണ്​ സോഷ്യൽ മീഡിയ.

Tags:    
News Summary - house gate built BEHIND sign board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.