ഇന്ത്യയുടെ സുസ്ഥിര ഭാവിക്ക് 'ഹരിത കെട്ടിടങ്ങൾ'

ഹരിത കെട്ടിടങ്ങൾ എന്ന ആശയം ഇന്ന് ഇന്ത്യയിൽ വർധിച്ച് വരികയാണ്. വരും കാലങ്ങളിൽ ഇത് കൂടുതൽ ജനപ്രിയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതും. ഹരിത കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ചിലതാണ് നാഷണൽ ബിൽഡിങ്സ് കോഡ് ഓഫ് ഇന്ത്യ (എൻ.ബി.സി.ഐ), എനർജി കൺസർവേഷൻ ബിൽഡിങ് കോഡ് (ഇ.സി.ബി.സി). ഉയർന്ന പ്രവർത്തന ക്ഷമതയുള്ളതും ഊർജക്ഷമതയുമുള്ള കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് ഹരിത കെട്ടിടങ്ങൾ?

ഊർജ കാര്യക്ഷമത വർധിപ്പിക്കുക ഒപ്പം പാരിസ്ഥിതിക നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഹരിത കെട്ടിടങ്ങൾ നിർമിക്കുക വഴി ലക്ഷ്യമിടുന്നത്. കെട്ടിടങ്ങളിലെ താമസക്കാർക്കും സമൂഹത്തിനും ആരോഗ്യകരമായ ജീവിതം സംഭാവന ചെയ്യാൻ ഇതുവഴി സാധിക്കും.


ഹരിത കെട്ടിടങ്ങളുടെ ഗുണങ്ങൾ

ഹരിത കെട്ടിടങ്ങൾ കാർബൺഡയോക്സൈഡിന്‍റെ തോത് കുറക്കാൻ സഹായിക്കുന്നു. ഊർജ ഉപഭോഗവും മാലിന്യ ഉൽപാദനവും കുറക്കുന്നതിലൂടെ കാർബൺഡയോക്സൈഡിന്‍റെ പുറന്തള്ളൽ നിയന്ത്രിക്കാൻ സാധിക്കും. ഗ്രീൻ ബിൽഡിങ് ടെക്നോളജി കെട്ടിടങ്ങളിലെ ജല ഉപഭോഗം കുറക്കാനും സഹായിക്കുന്നു. മഴവെള്ള സംഭരണം ഉപയോഗിച്ചാണിത്. ഇന്ത്യൻ നഗരങ്ങളിൽ മലിനീകരണ തോത് കുറക്കാനും ഹരിത കെട്ടിടങ്ങൾ വഴി സാധിക്കും.

സംസ്ഥാന സർക്കാരുകൾ ഹരിത കെട്ടിടങ്ങൾക്ക് പ്രത്യേകം ഇളവ് നൽകുന്നുണ്ട്. വനം-പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര സർക്കാരും ഗ്രീൻ ബിൽഡിങ് പ്രോജക്റ്റുകൾക്ക് വളരെ വേഗത്തിൽ പാരിസ്ഥിതിക അനുമതി നൽകുന്നു. ഇവ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയതാണ്.

സുസ്ഥിര വികസനത്തിന് ഗ്രീൻ ബിൽഡിങ് ടെക്നോളജി

ലോകമെമ്പാടുമുള്ളവർ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആശയമാണ് ഗ്രീൻ ബിൽഡിങ് ടെക്നോളജി. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമാണെന്നതാണ് ഇതിന്‍റെ പ്രധാന ഗുണങ്ങൾ. കെട്ടിടം എത്രത്തോളം പരിസ്ഥിക്ക് താങ്ങാവുന്നു എന്നതാണ് ഹരിത കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ഒന്നാമത്തെ കാരണം. അതോടൊപ്പം തന്നെ ജീവിത നിലവാരം ഉയർത്താനും ഇവ സഹായിക്കും.


ചെലവ് കുറഞ്ഞ ഭവനം

ചെലവുകുറഞ്ഞ ഭവനനിർമാണമാണ് സർക്കാരിന്റെ മുൻഗണന. വീട് നിർമാണത്തിന് ഭീമമായ തുക ചെലവഴിക്കുക എന്നത് നിത്യേന നിരവധി കാര്യങ്ങൾക്ക് പണം ആവശ്യമായവർക്ക് അസാധ്യമായിരിക്കും. എന്നാൽ, ഹരിതഗൃഹങ്ങൾ വഴി ചെലവുകൾ പരിമിതപ്പെടുത്താനും ജീവിത നിലവാരവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സാധിക്കും.

ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ ഹരിത കെട്ടിടങ്ങൾ നിർമിക്കുകയെന്ന ആശയം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അടുത്ത് വരെ ഇന്ത്യയിൽ ഇതിന് വലിയ പ്രചാരണം ലഭിച്ചിരുന്നില്ല. പദ്ധതി ജനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ അത് രാജ്യത്തിന് വളരെയധികം പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്.

Tags:    
News Summary - Green Buildings: The Future Of Sustainable India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.