സൈപ്രസ് വൈൻ, സ്റ്റാർ ഇപ്പോമിയ, ഹമ്മിങ് ബേർഡ് വൈൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന മനോഹരമായ ഒരു വള്ളി ചെടിയാണ് ആകാശ മുല്ല. അധിക പരിചരണം ആവശ്യമില്ലാത്ത ഒരു ചെടിയാണ്. ഇളം വെയിൽ കിട്ടുന്നിടത്തും വെയിലത്തും നടാവുന്നതാണ്. എന്നും വെള്ളം കൊടുക്കണം എന്ന് മാത്രം. മോണിങ് ഗ്ലോറിയുടെ കുടുംബത്തിൽ പെട്ടതാണ്. ഇതിന്റെ ഇലകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ചുവപ്പ്, വെള്ള, പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ചൂടു കാലത്ത് അധിക സൂര്യപ്രകാശം ഉള്ളിടത്ത് വെക്കരുത്. പൂക്കൾക്ക് ഒരു നക്ഷത്രത്തിന്റെ ആകൃതിയാണ്. അഞ്ചു ഇതളുകളാണ് പൂക്കൾക്ക്. അതുകൊണ്ടാണ് ഇതിനെ സ്റ്റാർ ഇപ്പോമിയ എന്ന് പറയുന്നത്. ഇതൊരു വള്ളിച്ചെടിയായത് കൊണ്ട് തന്നെ ഒരു കമ്പിന്റെയോ ഒരു ട്രെല്ലിയുടെയോ സഹായം ആവശ്യമാണ്.
ചെട്ടിയിൽ വെക്കുവാണെങ്കിൽ നല്ല ഇളക്കമുള്ള മണ്ണ് വേണം. ചകിരിച്ചോർ, ചാണകപ്പൊടി, ഗാർഡൻസോയിൽ, എല്ലുപൊടി (ഏത് വളം വേണേലും ഉപയോഗിക്കാം) എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയ്യാറാക്കാം.ഇതിന്റെ ഇലകൾ ഫേർ ചെടികളെ പോലെ തോന്നും. സൈപ്രസ് ചെടിയുടെ ആകൃതിയാണ് ഇതിന്റെ ഇലകൾക്ക്. ഇതിനെ പ്രൂൺ ചെയ്ത് നല്ല ഭംഗി ആയി നിർത്താം. തണ്ട് മുറിച്ചുംഅരി പാകിയും വളർത്തിയെടുക്കാവുന്നതാണ്. ബാൽക്കണിയിൽ പടർത്തി വിടാൻ പറ്റിയ ഒരു ചെടിയാണ്. നല്ല ഒരു പന്തൽ ഒരുക്കി കൊടുത്താൽ നല്ല ഭംഗിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.