പേരുപോലെതന്നെ വെള്ളത്തിലും ഈർപ്പം ഉള്ളിടത്തും വളരാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ഈ വാട്ടർ ബാംബൂ. ശാസ്ത്രീയ നാമം ഇക്വിസെതും ഹൈമൽ എന്നാണ്. റഫ് ഹോർസറ്റയിൽ എന്നും ഇത് അറിയപ്പെടും. നാല് മുതൽ ഏഴ് അടി പൊക്കത്തിൽ വരെ വളരും. കടുത്ത പച്ച നിറമാണ് ഇതിനെ തണ്ടിനും. പൊള്ളയാണ് തണ്ടുകൾ. ലാൻഡ് സ്കാപ്പിങ് ചെയ്യാൻ നല്ലതാണ്. കുളങ്ങൾ ഒരുക്കിയിട്ട് അതിന്‍റെ അരികിൽ വളർത്താം. നേരിട്ടുള്ള സൂര്യപ്രകാശം അധികം ആവശ്യമില്ല. ഭാഗികമായി വെയിൽ ഇഷ്ടമാണ്.
ഇതിന് ഒട്ടും പരിചരണം വേണ്ട. തിങ്ങി വളരുന്ന കൊണ്ട് തന്നെ ഒരു സ്ക്രീൻ പോലെയും ഉപയോഗിക്കാം. ട്രിം ചെയ്ത് കൊടുക്കണം. മഞ്ഞ നിറം ആയാൽ അങ്ങനെ ചെയ്താൽ പുതിയ ഇലകൾ വളർന്നു വരും. ഇതിന്‍റെ റിസോം വേർതിരിച്ചാണ് തൈകൾ വളർത്തിയെടുക്കുന്നത്. ദ്രാവക രൂപത്തിലുള്ള രാസ വളം നൽകാം. ദ്രാക രൂപത്തിൽ അല്ലാത്തത് തുണിയിൽ കെട്ടി വെള്ളത്തിൽ ഇടാം. ലക്കി ബാംബൂവും ഈ വാട്ടർ ബാംബൂവും പേരുകേട്ടൽ ഒരുപോലെ തോന്നും. എന്നാൽ അങ്ങനെ അല്ല. ലക്കി ബാംബൂ വെള്ളത്തിൽ തുടർച്ചയായി ഇട്ടാൽ ചീഞ്ഞു പോകാൻ സാധ്യത ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.