ഗൃഹനിര്‍മിതിയില്‍ പരമ്പരാഗത ഭംഗിയോടെ ‘കോസ്റ്റ്ഫോഡ്’

ഗൃഹനിര്‍മാണരംഗത്ത് പരമ്പരാഗത ഭംഗി നിലനിര്‍ത്തി ആധുനിക സാങ്കതേികവിദ്യയിലെ ‘കോസ്റ്റ്ഫോഡ്’ ശൈലി ശ്രദ്ധേയമാകുന്നു. പ്രകൃതിയോട് ഇണങ്ങിയ ചെലവ് കുറഞ്ഞ ഗൃഹനിര്‍മാണത്തിനാണ് കോസ്റ്റ്ഫോഡ് (സെന്‍്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍റ്) പ്രാധാന്യം നല്‍കുന്നത്.  അടിസ്ഥാനം ഒരുക്കുന്നത് മുതല്‍ ഗൃഹനിര്‍മാണത്തിന്‍്റെ വിവിധ ഘട്ടങ്ങളില്‍ ഈ സാങ്കതേികവിദ്യഫലപ്രധമാകുന്നു. താരതമ്യേന ശക്തികുറഞ്ഞ മണ്ണില്‍ ‘കോളം ഫൂട്ടിങ്’ രീതിയാണ് ഫൗണ്ടേഷനായി പ്രയോജനപ്പെടുത്തുന്നത്. ഉറപ്പുള്ള മണ്ണാണെങ്കില്‍ വാനം വെട്ടി പാറകള്‍ കോര്‍ത്താണ് ഫൗണ്ടേഷന്‍ നിര്‍മിക്കുക. മണ്ണുപരിശോധനക്ക് ശേഷമാകും ഈ സാന്‍ഡ് പൈലിങ് തീരുമാനിക്കുക. ഇഷ്ടികയുടെ ഉപയോഗത്തില്‍ കുറവ് വരുത്തി വീടിനുള്ളിലെ തണുപ്പ് നിലനിര്‍ത്തുന്നതാണ് ‘റാറ്റ്ട്രാപ്പ് ബോണ്‍സ്’ വിദ്യ. 
‘ഫില്ലര്‍ മെറ്റീരിയല്‍’ ഉപയോഗിച്ചുകൊണ്ടുള്ള റൂഫ് കോണ്‍ക്രീറ്റിങ്ങാണ് മറ്റൊരു പ്രത്യേകത. ഓട്, ചിരട്ട തുടങ്ങി വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുക. ഇതിലൂടെ ഇരുമ്പ്, സിമന്‍്റ്, മണല്‍, കല്ല് എന്നീ നിര്‍മാണ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുമാകും. ബലത്തില്‍ യാതൊരു കുറവും സംഭവിക്കുകയുമില്ല. പ്ളാസ്റ്ററിങ്ങിന് പകരം പോയന്‍്റിങ് ആണ് ചെയ്യുക. ഇതിലൂടെ പ്ളാസ്റ്ററിങ്ങിന് വേണ്ടിവരുന്ന സിമന്‍്റും മണലും ലാഭിക്കാനാകും. പെയിന്‍റിങ് ഒഴിവാക്കി ചെലവ് കുറക്കുകയും വീടിന്‍്റെ തനതുഭംഗി നിലനിര്‍ത്താനും ഇതുവഴിയാകുന്നു. ഇതിനായി ഇരുവശവും ഫിനിഷിങ്ചെയ്ത് പ്രത്യേകം തയറാക്കിയ 2.5 ഇഞ്ച് ഇഷ്ടികകളാണ് ഉപയോഗിക്കുന്നത്. 
വാതിലുകളും ജനാലകള്‍ക്കുമായി വൈലറ്റ് വുഡാണ് തെരഞ്ഞെടുക്കുക. വൈദ്യുതി ഉപയോഗം കുറച്ച് വായുസഞ്ചാരം ലഭ്യമാക്കാന്‍ ജനാലകളെ കൂടാതെ ബ്രിക് ജാളികള്‍ സ്ഥാപിക്കുന്നതിലൂടെയും കഴിയും. നിര്‍മാണത്തിന് ഉപയോഗിക്കുന്ന  ഇഷ്ടികകളില്‍ അഞ്ച് ശതമാനത്തോളം മുറിയാന്‍ സാധ്യതയുണ്ട്. ഈ മുറി ഇഷ്ടികകള്‍ ഉപയോഗിച്ചാണ് തറ പാകുന്നത്. ഇതിലൂടെ ഫ്ളോറിങ് ചെലവ് കുറയ്ക്കാം. റൂഫ് പോയന്‍്റിങ്ങിലൂടെ താഴെവീഴുന്ന സിമന്‍്റുകൊണ്ട്  തറയിലെ വിടവുകള്‍ നികത്തുകയും ചെയ്യാം. ഇത്തരത്തില്‍ 25 മുതല്‍ 30 ശതമാനംവരെ ചെലവ് കുറയ്ക്കാനാകുമെന്ന്് അധികൃതര്‍ വിശദീകരിക്കുന്നു.
ചെറുതും വലുതുമായ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഭവന നിര്‍മാണ പദ്ധതികളിലും കോസ്റ്റഫോഡ് ശൈലി മാതൃകയാവുകയാണ്. ബാംബു ഹൗസുകള്‍നിര്‍മിച്ചു നല്‍കുന്ന പദ്ധതികളും കോസ്റ്റ്ഫോഡിനുണ്ട്. 
കൂടുതല്‍ അറിയാന്‍: കോസ്റ്റ്ഫോഡ്്, ഹാംലെറ്റ്, ബെനഡിക് നഗര്‍, നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ +914712530031എന്ന നമ്പറിലോ ബന്ധപ്പെടാം.
 
ഫോട്ടോ. പി. അഭിജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:08 GMT
access_time 2025-11-16 08:17 GMT