'Take​ ലിറ്റിൽ മണൽ, put സം പൊ​ട്ടറ്റോ, then കടുകു വറ കടുകു വറ...'-മണലിൽ ഉരുളക്കിഴങ്ങ്​ പുഴുങ്ങുന്നത്​ കാണാം

ചുട്ടുതിളക്കുന്ന മണലിൽ പ​ു​ഴുങ്ങിയെടുക്കുന്ന ഉരുളക്കിഴങ്ങുകളാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികൾ ആഘോഷിക്കുന്ന വിഭവം. ഉത്തർപ്രദേശിലെ മയിൻപുരിയിൽ നിന്ന്​ ഫുഡ്​ ​േബ്ലാഗറായ അമർ ശിരോഹി പകർത്തിയ വിഡിയോ ആണ്​ ഇപ്പോൾ വൈറലാകുന്നത്​.

ഗോലാ ബസാറിലെ ഒരു തെരുവോര കടയിൽ ആണ്​ മണലിൽ ഉരുളക്കിഴങ്ങ്​ പുഴുങ്ങിയെടുത്ത്​ മസാലയും ബട്ടറും ചേർത്ത്​ നൽകുന്നത്​. വറുക്കാന്‍ ഉപയോഗിക്കുന്ന അടി ഭാഗം ഉരുണ്ട ലോഹ ചട്ടിയിൽ മണൽ ഇട്ട ശേഷം തന്തൂർ അടുപ്പിൽ വെച്ച്​ തീ കത്തിച്ച്​ ആണ്​ കിഴങ്ങ്​ പുഴുങ്ങിയെടുക്കുന്നത്​. മണൽ എണ്ണ പോലെ തിളക്കുന്നതും കാണാം.

പു​ഴുങ്ങിയെടുക്കുന്ന ഉരുളക്കിഴങ്ങ്​ ലോഹ ചട്ടിയിൽ നിന്ന്​ കുട്ടയിലേക്ക്​ മാറ്റും. അതിനുശേഷം കുട്ട ഇളക്കിയാണ്​ തൊലി കളയുന്നത്​. പിന്നീട്​ മല്ലി ചട്​ണി, മസാല, ബട്ടർ എന്നിവക്കൊപ്പം കഴിക്കാനായി നൽകും. 200 ​ഗ്രാമുള്ള ഒരു ​പ്ലേറ്റിന്​ 20 രൂപയാണ്​ ഈടാക്കുന്നത്​. ഏഴ്​ വർഷമായി താൻ ഇങ്ങിനെ ഉരുളക്കിഴങ്ങ്​ പുഴുങ്ങിയെടുക്കുന്നണ്ടെന്നും കടക്കാരൻ പറയുന്നുണ്ട്​.  

Tags:    
News Summary - UP man cooks potatoes in sand at roadside stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.