ദോഹ: ഒരു പൊലീസ് സ്റ്റേഷൻ നല്ല ഒന്നാന്തരം ചായക്കട ആയതിെൻറ കഥയാണിത്. അറേബ്യന്‍ ഗള്ഫിെൻറ മനോഹര കാഴ്ചയും കാണാം, നല്ല കാപ്പിയും കുടിക്കാം. അല്‍ റുവൈസിലെ അര്‍സന്‍ കഫേയാണിത്. ദോഹയില്‍നിന്നും ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്ത് 117 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അര്‍സന്‍ കഫേയിലെത്താം.
ഖത്തറിെൻറ വടക്കെ അറ്റത്തുള്ള അര്‍സന്‍ കഫേ 1950കളില്‍ നിര്‍മിച്ച പഴയ പൊലീസ് സ്റ്റേഷനാണ്. പിന്നീടിത് ഏറ്റവും ആകര്‍ഷകമാക്കി മാറ്റിയെടുക്കുകയായിരുന്നു. റുവൈസ് ബീച്ചിന് അഭിമുഖമായാണ് കഫേ ഉള്ളത്. ഖത്തര്‍ മ്യൂസിയത്തിെൻറ പട്ടികയിൽ ഇടംപിടിച്ച പൈതൃക കേന്ദ്രമാണിത്. തുറമുഖത്തിന് ചുറ്റും സുരക്ഷ ഒരുക്കാനാണ് വർഷങ്ങൾക്കുമുമ്പ് ഇവിടെ പൊലീസ് സ്റ്റേഷന് സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പ്രവേശിക്കുകയോ പുറപ്പെടുകയോ ചെയ്യുന്ന ബോട്ടുകളെ നിരീക്ഷിക്കുന്ന കസ്റ്റംസ് പോസ്റ്റായും പൊലീസ് സ്റ്റേഷൻ ഉപയോഗിച്ചു.
പിന്നീട് ഖത്തര്‍ മ്യൂസിയംസിെൻറ നേതൃത്വത്തില്‍ ആഫ്രിക്കന്‍ കണ്ടല്‍ ബീമുകളും ഈന്തപ്പന പായകളും ഉപയോഗിച്ച് കെട്ടിടം നവീകരിക്കുകയായിരുന്നു. മതിലുകളും നിലകളും പ്ലാസ്റ്ററുകളും സീലിങ്ങുകളുമെല്ലാം പഴയ രീതിയില്‍ പുതുക്കിയിട്ടുണ്ട്. പിന്നീട് 2019ലാണ് ഇവിടെ അര്‍സന്‍ കഫേ ആരംഭിച്ചത്. സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് കേന്ദ്രത്തിലുള്ളത്. സുഖകരമായ കാലാവസ്ഥയും ആളുകളെ ആകര്‍ഷിക്കും.
ക്ലാസിക് കോഫി, ഫില്‍ട്ടര്‍ കോഫി, ചായ, വിവിധതരം മധുര പലഹാരങ്ങള്‍, കോക്ക്ടെയിലുകള്‍, സാൻഡ്വിച്ചുകള് തുടങ്ങിയവയും ലഭിക്കും. അര്‍സന്‍ കഫേയുടെ സിഗ്നേച്ചര്‍ ഡ്രിങ്കില്‍ കാപ്പിയില്‍ ടഫി നട്ട് ലാറ്റെ, മാമ്പഴ പള്‍പ്പ് എന്നിവയുടെ മിശ്രിതമായ മോക്ക്ടെയില് മാമ്പോ പിനകോള്ഡയും ഉള്‍പ്പെടുന്നു. മറ്റുചില കഫേകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാനീയങ്ങള്‍ക്ക് അല്പം വില കൂടുതലുണ്ട്. വെള്ളിയാഴ്ചകളില്‍ ഉച്ച ഒന്നുമുതല്‍ രാത്രി 11 വരെ തുറക്കുന്ന അര്‍സന്‍ കഫേ മറ്റു ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.