Posted On
date_range Updated On
date_range ഡോമിനോസിൽ നിന്ന് ഇനി ബിരിയാണിയും; കുറഞ്ഞ വിലക്ക് ബിരിയാണി നൽകാൻ വിതരണക്കാർ
ലോകപ്രശസ്ത പിസ വിതരണ ശൃംഖലയായ ഡോമിനോസിൻെറ ഇന്ത്യയിലെ വിതരണക്കാർ ബിരിയാണിയുമായി രംഗത്തെത്തുന്നു. ജെ.എഫ്.എല്ലാണ് 'ഏക്ദം' എന്ന ബ്രാൻഡിന് കീഴിൽ ഇന്ത്യയിൽ ബിരിയാണി വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. 20 വ്യത്യസ്ത തരം ബിരിയാണികളാവും ഇന്ത്യയിൽ അവതരിപ്പിക്കുക.
ഹൈദരാബാദ് നിസാമി ബിരിയാണി, ലക്നോ ബിരിയാണി, കൊൽക്കത്ത ബിരിയാണി എന്നിവയെല്ലാം ഇന്ത്യയിലെ മെനുവിലുണ്ടാവും. 99 രൂപ മുതൽ ബിരിയാണിയുണ്ടാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വിലക്ക് ബിരിയാണി വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ബിരിയാണി വിതരണം ചെയ്യുന്നതിന് മുന്നോടിയായി മൂന്ന് റസ്റ്ററൻറുകൾ ആരംഭിക്കും. ഗുഡ്ഗാവിലായിരിക്കും റസ്റ്ററൻറുകൾ. ഡൽഹിയിലും വൈകാതെ റസ്റ്ററൻറുകൾ തുടങ്ങുമെന്ന് ജെ.എഫ്.എൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.