Posted On
date_range Updated On
date_range ജനകീയ ഹോട്ടലുകളിൽ ഊണിന് 30 രൂപ
തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ നിരക്ക് 30 രൂപ, പാർസൽ 35 രൂപ എന്നനിലയിൽ വില നിശ്ചയിക്കാൻ നിർദേശിച്ചതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു.
ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ നിരക്ക് അതത് ജില്ല പ്ലാനിങ് കമ്മിറ്റി നേതൃത്വത്തിൽ കുടുംബശ്രീ ജില്ല മിഷനുമായി കൂടിയാലോചിച്ച് നിശ്ചയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സർക്കാർ സബ്‌സിഡിയിൽ ബാക്കി 41.09 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും 131.11 കോടി രൂപ സബ്‌സിഡിയായി ഇതിനകം വിതരണം ചെയ്‌തതായും പി. ഉബൈദുല്ലയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.