Photo Credit: Hungry Mallus

രാമശ്ശേരി ഇഡ്​ഡലി ഇനി ആലപ്പുഴയിലും

ആലപ്പുഴ: അന്തർദേശീയ പെരുമ നേടിയ പാലക്കാ​ട്ടെ രാമശ്ശേരി ഇഡ്​ഡലി ഇതാദ്യമായി ആലപ്പുഴയിൽ എത്തുന്നു. കളപ്പുരയിലെ കെ.ടി.ഡി.സി റിപ്പിൾ ലാൻഡ്​​ ഹോട്ടലിൽ വെള്ളിയാഴ്​ച ആരംഭിക്കുന്ന ഇഡ്​ഡലി ഫെസ്​റ്റിലാണ്​ പാലക്കാടി​ൻെറ രുചിപ്പെരുമ അവതരിപ്പിക്കുന്നത്​. തമിഴ്​നാട്ടിലെ കാഞ്ചീപുരത്തുനിന്ന്​ വന്ന മുതലിയാർ സമുദായത്തിൽപെട്ടവരാണ്​ പരമ്പരാഗത രീതിയിൽ രാമശ്ശേരി ഇഡ്​ഡലി തയാറാക്കുന്നത്​.

കേടുകൂടാതെ ഒരാ​ഴ്​ചവരെ സൂക്ഷിക്കാനാകുന്ന, വട്ടത്തിൽ ദോശപോലെ തോന്നിക്കുന്ന ഇഡ്​ഡലിയുടെ നിർമാണം കൗതുകകരമാണ്​. പാത്രത്തിനു മുകളിൽ തുണിവിരിച്ച്​ മുകളിൽ മാവ്​ വട്ടത്തിൽ ഒഴിച്ച്​ ആവിയിൽ ​േവവിക്കും. ഇഡ്​ഡലി താഴേക്ക്​ പോകാതിരിക്കാൻ അടിയിൽ പ്രത്യേകമായി നൂൽ വലിച്ചുകെട്ടും. ഇതി​ൻെറ ചേരുവ രഹസ്യമാണ്​. പലരും ശ്രമിച്ചെങ്കിലും ആ തനിമ കിട്ടിയിട്ടില്ല.

പൊള്ളാച്ചി ഹൈവേയിൽ പാലക്കാടുനിന്ന്​ 10​ കിലോമീറ്റർ അകലെ രാമശ്ശേരി ഗ്രാമത്തിലേക്ക്​ വ്യത്യസ്​തമായ ഇഡ്​ഡലി തേടി ദൂരദേശങ്ങളിൽനിന്നുവരെ സഞ്ചാരികളും ഭക്ഷണപ്രിയരും എത്താറുണ്ട്​. കണ്ണൂരിൽ നടത്തിയ ഫെസ്​റ്റിവലി​ൻെറ വിജയമാണ്​ ആലപ്പുഴയിൽ നടത്താൻ കോർപറേഷനെ പ്രേരിപ്പിച്ചത്​. രാമശ്ശേരിക്ക്​ പുറമെ സാമ്പാർ ഇഡ്​ഡലി, എഗ്ഗ്​​ ഇഡ്​ഡലി, ചിക്കൻഇഡ്​ഡലി, സീഫുഡ്​ ഇഡ്​ഡലി, ചോക്ലറ്റ്​ ഇഡ്​ഡലി തുടങ്ങിയ പ്രത്യേക ഇനങ്ങളും ആലപ്പുഴയിലുണ്ടാകും.

രാവിലെ ഒമ്പതു​ മുതൽ രാത്രി ഒമ്പതുവരെയായിരിക്കും മേള. പ്രത്യേക ചാർജ് നൽകിയാൽ പാർ​സലും ലഭ്യമാണ്​. ബുക്ക്​ ചെയ്യേണ്ട നമ്പറുകൾ: 9400008691, 9400008692. ഇ-മെയിൽ: rippleland@ktdc.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.