ഭാരത് ജോഡോ യാത്രക്കിടയിൽ പാറശ്ശാല ആനക്കുന്നിൽ സ്റ്റാൻലിയുടെ കടയിൽ ചായ കുടിയ്ക്കാനെത്തിയ രാഹുൽ ഗാന്ധി
Posted On
date_range Updated On
date_range തട്ടുകട മിസ്സാക്കാതെ രാഹുൽ
തിരുവനന്തപുരം: പാറശ്ശാല ആനക്കുന്ന് ജങ്ഷനിലെ കടയിലെ ചായ കുടിച്ചും കുശലം പറഞ്ഞും രാഹുലിന്റെ 10 മിനിറ്റ്. ഭാരത് ജോഡോ യാത്രക്കിടെയാണ് രാവിലെ സ്റ്റാൻലിയുടെ കടയിൽ രാഹുൽ ഗാന്ധി കയറിയത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, പാലോട് രവി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചായക്കൊപ്പം ഏത്തപ്പഴവും ഉഴുന്നുവടയും കേക്കും രാഹുൽ കഴിച്ചു.
ഒപ്പമുള്ളവർ ചായയും ഓരോ കടിയും. ചായ കുടിക്കുന്നതിനിടെ, സ്റ്റാൻലിയോട് അൽപ നേരം സൗഹൃദസംഭാഷണം. പിന്നെ ചേർത്തുനിർത്തി ഫോട്ടോയെടുക്കൽ. പിന്നീട്, മറ്റ് നേതാക്കൾക്കൊപ്പം തിരികെ പദയാത്രയിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.