പെണ്‍മിത്രയുടെ ചായക്കട ആലങ്കോട് കൃഷി ഓഫിസർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വീടകങ്ങളിലെ വിഭവങ്ങളുമായി പെണ്‍മിത്രയുടെ ചായക്കട

തരിശ് നിലങ്ങളിൽ വിത്തെറിഞ്ഞ് വിജയം കൊയ്ത പെൺകൂട്ടായ്മ വീടകങ്ങളിലെ വിഭവങ്ങളുമായി ചായക്കടക്ക് തുടക്കമായി. ചങ്ങരംകുളം കോക്കൂര്‍ മേഖലയിലെ വനിത കൂട്ടായ്മയാണ് തങ്ങളുടെ ഇക്കോഷോപ്പിനോട് ചേര്‍ന്ന് ചായക്കട ആരംഭിച്ചത്.

സംസ്ഥാനപാതയോട് ചേര്‍ന്ന് പാവിട്ടപ്പുറത്താണ് രാഷ് ട്രീയ, സാമൂഹിക പ്രവര്‍ത്തകയും കാര്‍ഷികരംഗത്ത് നിറസാനിധ്യവുമായ സീനത്ത് കോക്കൂരി​െൻറ നേതൃത്വത്തില്‍ 12 അംഗ വനിത കൂട്ടായ്മ ചായക്കട ആരംഭിച്ചത്.

പ്രദേശത്ത് കാര്‍ഷികരംഗത്ത് വിപ്ലവം തീര്‍ത്ത് വിത്യസ്തത തീര്‍ത്ത കൂട്ടായ്മ, കോവിഡ് പ്രതിസന്ധിയില്‍ തളരാതെ പാതയോരത്ത് അഗ്രികള്‍ചര്‍ തുടങ്ങി വിജയംകണ്ട് തുടങ്ങിയതോടെയാണ് സംഘം പുതിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. വീടുകളില്‍നിന്ന്​ ശേഖരിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണനമാണ് പ്രധാന ലക്ഷ്യം.

മുഹ്സിന ഹമീദ്, ത്വയ്യിബ അഷ്റഫ്, സക്കീന മാനം കണ്ടത്ത്, സീനത്ത് ഫാറൂഖ്, റബീന കണിയത്ത് വളപ്പിൽ, സൗദ മുഹമ്മദ് കുട്ടി, നസീമ അഷ്റഫ്, ഷാഹിദ ഗഫൂർ, ഷീജ ഇബ്രാഹീം എന്നിവരാണ് പെൺമിത്രയുടെ നടത്തിപ്പുകാര്‍. ഇക്കോഷോപ്പിലെ ചായക്കട, ആലങ്കോട് കൃഷി ഓഫിസർ സുരേഷ് ഉദ്ഘാടനം ചെയ്തു. സീനത്ത്ജീ കോക്കൂർ അധ്യക്ഷത വഹിച്ചു. മുജീബ് കോക്കൂർ, മുഹമ്മദ് ഉമരി, ഷിഹാബ് ബംഗളൂരു, മുഹമ്മദ്​ മൗലവി, ബക്കർ, റഫീക്ക്‌ മൗലവി, മുഹമ്മദ് കുട്ടി, ത്വയ്യിബ അഷ്റഫ്, മുഹ്സിന ഹമീദ്, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. റസാഖ്​ മാറഞ്ചേരി, സുലൈമാൻ അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.