കെ.​ടി.​ഡി.​സി ആ​ഹാ​ർ റ​സ്​​റ്റാ​റ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ല​ത്തൂ​ർ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ

പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​യ​സം കൗ​ണ്ട​ർ

മധുരം പകരാൻ പായസം റെഡി

പാലക്കാട്: ഓണാഘോഷത്തിന് മധുരം പകരാൻ വ്യത്യാസ്തമായ പായസങ്ങളാണ് ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ഒരുക്കുന്നത്. പായസരുചിയുടെ വൈവിധ്യങ്ങൾ ആഴ്ചകൾ മുമ്പേ ഓണവിപണി കീഴടക്കിക്കഴിഞ്ഞു. പലയിടത്തും വിപണന മേളകളിൽ പായസം വിൽപനക്കായി പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. മേളയിൽ വെച്ചുതന്നെ പായസം കുടിക്കാനുള്ള സൗകര്യവുമുണ്ട്.

ബേക്കറികളിൽ ഇടംപിടിച്ച പായസങ്ങളിലധികവും പാലടയാണ്. പരിപ്പുപ്രഥമനുമുണ്ട്. അരലിറ്റർ, ഒരു ലിറ്റർ പാക്കുകളിലാണ് ഇവ ലഭിക്കുന്നത്. ഹോട്ടലുകളിൽ തിരുവോണം, ഉത്രാടം ദിവസങ്ങളിലേക്കുള്ള പായസ ബുക്കിങ് ആരംഭിച്ചു.

ആവശ്യക്കാർക്ക്‌ താൽപര്യമനുസരിച്ചുള്ള പായസങ്ങളാണ് ഹോട്ടലുകളിൽ തയാറാക്കി നൽകുന്നത്. കെ.ടി.ഡി.സി സംഘടിപ്പിക്കുന്ന പായസമേളക്ക് ആലത്തൂർ ബസ്സ്റ്റാൻഡിലെ കെ.ടി.ഡി.സി കൗണ്ടറിൽ ശനിയാഴ്ച തുടക്കമായി. പാലട, പരിപ്പ് പ്രഥമൻ, അടപ്രഥമൻ, പഴം പ്രഥമൻ, ഗോതമ്പുപായസം, മത്തൻ പായസം, ആഹാർ സ്പെഷൽ പാൽ പായസം, ക്യാരറ്റ് പായസം തുടങ്ങി വ്യത്യസ്തങ്ങളായ എട്ട് പായസങ്ങളാണ് കൗണ്ടറിൽ വിൽപനക്കുള്ളത്.

എല്ലാതരം പായസത്തിനും ഒരേ വിലയാണ്. ലിറ്ററിന് 250 രൂപയും അര ലിറ്ററിന് 130 രൂപയും. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. തിരുവോണം വരെ പായസമേളയുണ്ടാകും. എരിയൂരിലെ ആഹാർ റസ്റ്റാറന്‍റിൽ ഉത്രാടം, തിരുവോണ ദിവസങ്ങളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. സദ്യ പാർസലിന് 250 രൂപയും അല്ലാത്തതിന് 225 രൂപയുമാണ് വില. മുൻകൂർ ബുക്കിങ്‌ അനുസരിച്ച് പായസവും സദ്യയും തയാറാക്കി നൽകും. ബുക്കിങ്ങിന്: 9400008703. 

Tags:    
News Summary - payasam is ready for sweetening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.