രണ്ടു മാസംകൊണ്ട് ഒരു കോടി കടന്ന് വില്‍പന; ചോക്ലറ്റ് വിപണിയില്‍ മില്‍മ മധുരം

തിരുവനന്തപുരം: വിപണിയുടെ ആവശ്യവും പുത്തന്‍ പ്രവണതകളും തിരിച്ചറിഞ്ഞ് മില്‍മ പുറത്തിറക്കിയ ഡെലിസ ഡാര്‍ക്ക് ചോക്ലറ്റും ചോക്കോഫുള്‍ സ്നാക്ക്ബാറും തരംഗം തീര്‍ക്കുന്നു. പുതിയ ഉൽപന്നങ്ങൾ രണ്ടു മാസംകൊണ്ട് വന്‍ ജനപ്രീതിയാണ് നേടിയത്.

‘റീപൊസിഷനിങ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായി നവംബറില്‍ പുറത്തിറക്കിയ ഡാര്‍ക്ക് ചോക്ലറ്റ്, സ്നാക്ക്ബാര്‍ ഉൽപന്നങ്ങളുടെ വില്‍പന ഒരു കോടി രൂപ കടന്നു. ഡെലിസ എന്ന പേരില്‍ മൂന്നു തരം ഡാര്‍ക്ക് ചോക്ലറ്റുകളും മില്‍ക്ക് ചോക്ലറ്റും ചോക്കോഫുള്‍ എന്ന പേരില്‍ രണ്ട് സ്നാക്ക് ബാറുകളുമാണ് പുറത്തിറക്കിയത്.

താരതമ്യേന കുറഞ്ഞ വിലയാണ് മില്‍മ ഡാര്‍ക്ക് ചോക്ലറ്റിനുള്ളത്. 35 ഗ്രാം, 70 ഗ്രാം പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലറ്റിനും മില്‍ക്ക് ചോക്ലറ്റിനും യഥാക്രമം 35 ഉം 70 ഉം രൂപയാണ് വില.

35 ഗ്രാം, 70 ഗ്രാം ഓറഞ്ച്-ബദാം, ഉണക്കമുന്തിരി- ബദാം ചോക്ലറ്റുകള്‍ക്ക് യഥാക്രമം 40 ഉം 80 ഉം രൂപയാണ് വില. ചോക്കോഫുള്‍ 12 ഗ്രാമിന് 10 ഉം 30 ഗ്രാമിന് 20 ഉം രൂപയാണ് വില. ഡെലിസ ചോക്ലറ്റ് ഉൽപന്നങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് പാക്ക് ‘ലിറ്റില്‍ മൊമന്‍റ്സ്’ എന്ന പേരിലും വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

Tags:    
News Summary - Milma chocolate sales crossed one crore in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.