കളര്‍കോട് സാന്ത്വനം ജീവകാരുണ്യ സംഘടന സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ പൊറോട്ടയടിക്കുന്ന എച്ച്. സലാം എം.എല്‍.എ

ഭക്ഷ്യമേളയില്‍ പൊറോട്ടയടിച്ച്​ എം.​എ​ല്‍.​എ

അ​മ്പ​ല​പ്പു​ഴ: കി​ട​പ്പി​ലാ​യ യു​വാ​വി​ന് കി​ട​പ്പാ​ടം പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​മേ​ള​യി​ല്‍ പൊ​റോ​ട്ട​യ​ടി​ച്ച് എ​ച്ച്. സ​ലാം എം.​എ​ല്‍.​എ. ക​ള​ർ​കോ​ട് ഗു​രു​മ​ന്ദി​രം വാ​ർ​ഡി​ലെ ഒ​രു​പ​റ്റം യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സാ​ന്ത്വ​ന​മാ​ണ് മൂ​ന്നു​വ​ർ​ഷ​മാ​യി രോ​ഗ​ശ​യ്യ​യി​ലാ​യ വാ​ണി​യ​പു​ര​ക്ക​ൽ വീ​ട്ടി​ൽ രാ​ജേ​ഷി‍െൻറ (43) വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ച​പ്പാ​ത്തി, പൊ​റോ​ട്ട, നെ​യ്ച്ചോ​റ് എ​ന്നി​വ​യും ചി​ക്ക​ൻ, ബീ​ഫ്, വെ​ജി​റ്റ​ബി​ൾ ക​റി​ക​ളും ആ​വ​ശ്യ​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം പാ​ച​കം ചെ​യ്തു​ന​ൽ​കി​യാ​യി​രു​ന്നു മേ​ള. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ക​ൽ 2.15 ഓ​ടെ​യാ​ണ് എം.​എ​ൽ.​എ എ​ത്തി​യ​ത്.

ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ വ​ർ​ധി​ച്ച തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ എം.​എ​ൽ.​എ പാ​ച​ക​പ്പു​ര​യി​ൽ പൊ​റോ​ട്ട ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി കൂ​ടി. കു​ഴ​ച്ച് ഉ​രു​ള​ക​ളാ​ക്കി​വെ​ച്ച മൈ​ദ​മാ​വ് മേ​ശ​പ്പു​റ​ത്ത് എം.​എ​ല്‍.​എ വീ​ശി​യെ​ടു​ക്കു​ന്ന​ത് മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്താ​ൻ പ​ല​രും ചു​റ്റും​കൂ​ടി.

Tags:    
News Summary - Making porota at the food fair H. Salam M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.