ചെറിയ ജാതിക്കയുടെ വലിയ രുചികളുമായി ജെസിയും മായയും

തിരുവനന്തപുരം : കേരളീയത്തില്‍ ജാതിക്കയുടെ വേറിട്ട രുചികള്‍ സമ്മാനിച്ച സന്തോഷത്തിലാണ് ജെസിയും മായയും. കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്നു പുത്തന്‍ രുചികളുമായി കേരളീയത്തിലെത്തിയ ജെസിയും മായയും ഒന്‍പതു വര്‍ഷമായി ജാതിക്ക രുചികളില്‍ നടത്തിയ പരീക്ഷണത്തിനും പ്രയത്നത്തിനുമൊടുവില്‍ വിജയപാതയില്‍ എത്തിനില്‍ക്കുകയാണ്.

പച്ച-ഉണക്ക ജാതിക്ക അച്ചാര്‍, തേന്‍ ജാതിക്ക, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക ജാം, ജാതിക്ക ഡ്രിങ്ക് എന്നിങ്ങനെ ആറോളം ജാതിക്ക വിഭവങ്ങളൊരുക്കിയാണ് കുടുബശ്രീയുടെ വിപണന മേളയില്‍ ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഔഷധഗുണങ്ങളുടെ കലവറയായ ജാതിക്ക കൊണ്ട് പുത്തന്‍ സംരംഭം സെയിന്റ് നട്ട്മെഗ് പ്രോജക്ട് തുടങ്ങാനായതില്‍ ബന്ധുക്കള്‍ കൂടിയായ ജെസ്സിയും മായയും ഏറെ സന്തുഷ്ടരാണ്.

വ്യാപാര വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള ജാതിയുടെ പരിപ്പും തോടും ജാതിപത്രിയുമെല്ലാം ഉപയോഗിച്ചാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. മസാല കൂട്ടുകള്‍ക്കും കേക്ക് എന്നിവക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വായു സംബന്ധമായ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമായതിനാല്‍ ഇവരുടെ വിഭവങ്ങള്‍ക്കും മേളയില്‍ ഡിമാന്‍ഡ്ഏറെയാണ്.

Tags:    
News Summary - Jessy and Maya with big flavors of little nutmeg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.