ചാ​ല​ക്കു​ടി​യി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്

ഇന്ത്യൻ കോഫി ഹൗസ് ചാലക്കുടിയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

ചാലക്കുടി: നഗരസഭ ഓഫിസിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസ് ബുധനാഴ്ച മുതൽ പ്രവർത്തനം നിർത്തും. നഗരസഭ, രണ്ട് സി.എഫ്.ഒ ഓഫിസുകൾ, മിനി സിവിൽ സ്റ്റേഷൻ, ഇറിഗേഷൻ ഓഫിസുകൾ, രണ്ട് കോടതികൾ, രജിസ്ട്രാർ ഓഫിസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് തുടങ്ങി സമീപത്തെ നിരവധി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഏറെ പ്രിയങ്കരമായ സ്ഥാപനമായിരുന്നു.

22 വർഷമായി പ്രവർത്തിക്കുന്ന കോഫി ഹൗസ് നഗരസഭ ഓഫിസിന്റെ അനക്സ് കെട്ടിട നിർമാണത്തിന് സ്ഥലമൊരുക്കാനായാണ് പൊളിക്കുന്നത്. ഇതിന് നേരത്തേ വിവരമറിയിച്ച് ഇന്ത്യൻ കോഫി ഹൗസ് മാനേജ്മെന്റിന് നഗരസഭ നോട്ടീസ് നൽകിയിരുെന്നങ്കിലും പകരം അനുയോജ്യ സ്ഥലം കിട്ടാത്തതിനാൽ തൽക്കാലം നിർത്താൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് സ്ത്രീ ജീവനക്കാരടക്കം 22 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കൊടകര, മാള, ഇരിങ്ങാലക്കുട മേഖലയിലുള്ളവരാണ് ഭൂരിഭാഗവും. എല്ലാവരെയും മറ്റ് ശാഖകളിലേക്ക് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Indian Coffee House closes in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.