മസ്കത്ത്: മാര്‍ ഗീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ഒരുക്കുന്ന ഫുഡ് ഫിയസ്റ്റ -23 റുവി ചര്‍ച്ച് കോമ്പൗണ്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ നടക്കും.
മഹാമാരിയെ തുടര്‍ന്ന് ഒരു ഇടവേളക്കു ശേഷം വിപുലമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തനിമയാര്ന്നതും ഗൃഹാതുരത്വമുണര്ത്തുന്നതിനൊപ്പം അറബിക്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ തുടങ്ങി നിരവധി വിഭവങ്ങളുടെ കലവറയാണ് ഒരുക്കുന്നത്.
പിന്നണി ഗായകനും ഫ്യൂഷന്‍ ഗായകനുമായ ഭാഗ്യരാജും അവതാരകയും ഗായികയുമായ ജീനുവും ഒരുമിക്കുന്ന സംഗീതവിരുന്നും ഇടവകാംഗങ്ങളും ആത്മീയ സംഘടനകളും ഒരുക്കുന്ന വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.