രഘു ദോശവാലയിൽ ‘പറക്കും വട പാവ്​’ പാചകം ചെയ്യുന്നു

വൈറലാണ്​ മുംബൈയിലെ ഈ 'പറക്കും വട പാവ്​'

മുംബൈ: സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഹിറ്റായ 'പറക്കും ദോശ'ക്കും 'രജനീകാന്ത്​ ദോശ'ക്കും ശേഷം ആഹാരപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്​ മുംബൈയിലെ 'പറക്കും വട പാവ്​' ആണ്​. മുംബൈയിലെ ഏത്​ തെരുവിലും കാണുന്ന വട പാവ്​ സ്റ്റാളുകളിൽ നിന്ന്​ രഘു ദോശവാലയെ വ്യത്യസ്തമാക്കുന്നത്​ അവിടുത്തെ പാചക​െശെലിയാണ്​.

ചട്ടുകം കൊണ്ട്​ പൊക്കി എറിയുന്ന വട കൃത്യമായി പാചകക്കാരന്‍റെ കൈകളിലേക്ക്​ എത്തുന്നതും രുചികരമായ വട പാവ്​ പാചകം ചെയ്യുന്നതും കണ്ട്​ കഴിക്കുന്നതിനായി നിരവധി പേരാണ്​ ഇവിടെയുത്തുന്നത്​. മുംബൈ ഫോർട്ടിലെ ബോറ ബസാർ സ്​ട്രീറ്റിലുള്ള രഘു ദോശവാല 60 വർഷം പഴക്കമുള്ള സ്​ഥാപനമാണ്​.

ദോശ, ഇഡ്​ലി വട എന്നിവയും കിട്ടുമെങ്കിലും ചീസ്​ വട പാവും മസാല വട പാവുമാണ്​ ഇവിടു​ത്തെ സ്​പെഷൽ ഐറ്റങ്ങൾ. 15 രൂപക്കും 40 രൂപക്കുമാണ്​ ഇവിടെ വട പാവ്​ ലഭിക്കുന്നത്​. ആംചി മുംബൈ യുട്യൂബിൽ പോസ്റ്റ്​ ചെയ്​ത 'പറക്കും വട പാവ്​' വിഡിയോ രണ്ട്​ ദിവസത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തിലേറെ പേരാണ്​ കണ്ടത്​.

മുംബൈ ദാദറിലെ മുത്തു അണ്ണ ദോശ സെന്‍ററിന്‍റെ ഉടമ മുത്തു രജനീകാന്ത്​ സ്​റ്റൈലിൽ ദോശ പാചകം ചെയ്യുന്നതും വിളമ്പുന്നതും അടുത്തിടെ വൈറലായിരുന്നു. കടുത്ത രജനി ആരാധകൻ ആയ മുത്തു ദോശയ്ക്കുള്ള മാവ് പരത്തുന്നതും വെണ്ണയും പച്ചക്കറികളും മസാലയുമുള്‍പ്പെടെയുള്ളവ നിറയ്ക്കുന്നതുമൊക്കെ വളരെ വേഗത്തിലാണ്​. ചുട്ട ശേഷം ദോശ മുറിച്ചെടുത്ത് പാത്രങ്ങളിലാക്കി ദോശക്കല്ലിലൂടെ തന്നെ തെന്നിച്ച്​ സഹായിയുടെ കൈകളിലെത്തിക്കുന്നതും തനി രജനി സ്​റ്റൈലിലാണ്​.

മുംബൈയിലെ തന്നെ 'പറക്കും ദോശ'യും അടുത്തിടെ വൈറലായിരുന്നു. ദക്ഷിണ മു​ംബൈയിലെ മംഗൾദാസ്​ മാർക്കറ്റിൽ മസാലദോശയുണ്ടാക്കുന്ന യുവാവ്​ വളരെ ചടുലമായി ദോശയുണ്ടാക്കുന്നതും ശേഷം അത് മൂന്ന്​ മടക്കാക്കി ചട്ടുകം കൊണ്ട്​ കുത്തി മുറിച്ച്​ രണ്ട്​ കഷണമാക്കിയ ശേഷം പിന്നിലേക്ക്​ വലിച്ചെറിയുന്നതാണ്​ വിഡിയോയിലുള്ളത്​. ഇങ്ങനെ എറിയുന്ന ദോശ പിന്നിൽ ​നിൽക്കുന്ന സഹായിയുടെ പ്ലേറ്റിൽ കൃത്യമായി വീഴുന്നുമുണ്ട്​.

Full View

Tags:    
News Summary - Flying vada pav in Mumbai viral in internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.