മസാലദോശ കൊണ്ട് ഐസ്ക്രീം റോൾ -ഇതാണിപ്പോൾ ഇവിടുത്തെ സ്റ്റൈൽ

ഒരൽപം മിനക്കെട്ടാൽ മസാലദോശ കൊണ്ട് ഐസ്ക്രീം റോൾ ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു ഫുഡ് സ്റ്റാളുകാർ. 'ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡീ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട മസാലദോശ ഐസ്ക്രീം റോൾ വീഡിയോ ഭക്ഷണപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. 15 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

മസാലദോശ ​സ്ലൈസർ ഉപയോഗിച്ച് നന്നായി മുറിക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം അതിൽ വാനില ഐസ്ക്രീം ചേർത്ത ശേഷം നന്നായി ഇളക്കും. ആ മിശ്രിതം പരത്തിയ ശേഷം റോളുകളായി മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അൽപം ചട്ണിയും ഒഴിച്ചാണ് സെർവ് ചെയ്യുന്നത്. ഒരു മസാലദോശയിൽ നിന്ന് അഞ്ചിലേറെ റോളുകൾ ഉണ്ടാക്കാൻ കഴിയും.


ഇതിന്റെ വീഡിയോ വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 'ദോശപ്രേമികൾക്ക് ഇതുകണ്ടാൽ ഹൃദയാഘാതം വരും', 'എന്തിനാണ് സഹോദരാ ഇത്തരം സാധനങ്ങൾ ഉണ്ടാക്കുന്നത്', 'ചട്ണി കൊണ്ടും ഐസ്ക്രീം ഉണ്ടാക്കാമായിരുന്നു', 'ഇതൊരു ദുഃസ്വപ്നമാണ്' തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Tags:    
News Summary - Delhi man makes ice cream rolls with masala dosa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.