പശുവിൻ നെയ്യ് പോഷകങ്ങളാൽ സമ്പുഷ്ടം

നെയ്യ് വാങ്ങി വരുവാൻ പറഞ്ഞാൽ ഏതെങ്കിലും നെയ്യെടുത്ത് വരുന്നവരാണ് പലരും. വെജിറ്റബ്​ൾ നെയ്​, പശു നെയ്​ തുടങ്ങി വ്യത്യസ്ത നെയ്​കൾ മാർക്കറ്റിൽ ഉണ്ടെന്ന് പോലും അറിയാത്തവരുമുണ്ട്. ഓരോന്നിനും അതിന്‍റേതായ ഗുണങ്ങളുമുണ്ട്.

പശു നെയ്​ ഒരുപാട് പോഷക ഗുണങ്ങൾ ഉള്ളതിനാൽ മിക്കവാറും ആളുകൾ അതാണ് തിരഞ്ഞെടുക്കാറുള്ളത്. ഇത് വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് മനുഷ്യരുടെ സാധാരണ സെല്ലുലാർ പ്രവർത്തനവും വളർച്ചയും ഉറപ്പാക്കുന്നതിൽ പ്രധാനമാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രത്യേക തരം കാൻസറുകൾക്കും പ്രധാന കാരണമായ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയുന്ന ആന്‍റി ഓക്‌സിഡന്‍റുകളുടെ വിശാല ശ്രേണിയും ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും 2-3 ടീസ്പൂൺ (10-15 മില്ലി) പശുവിൻ നെയ്​ കഴിക്കുന്നത്​ നല്ലതാണ്​. പക്ഷെ ഫാറ്റ്​ അധികമായത് കൊണ്ടുള്ള ദോഷങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണം.

Tags:    
News Summary - Cow ghee is rich in nutrients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.